മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ 2021-22 വര്‍ഷത്തില്‍ ഏറ്റവും മി കച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രാഥമിക കാര്‍ഷിക വായ്പ സംഘത്തി നുള്ള അവാര്‍ഡ് ഒന്നാം സ്ഥാനം മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് ബാ ങ്കിന് ലഭിച്ചു.മികച്ച പ്രവര്‍ത്തനം,വൈവിധ്യാമാര്‍ന്ന പദ്ധതി, സാമൂ ഹ്യ പ്രതിബദ്ധത തുടങ്ങിയവയെല്ലാമാണ് റൂറല്‍ ബാങ്കിനെ മികവു റ്റതാക്കുന്നത്.കഴിഞ്ഞ വര്‍ഷവും സംസ്ഥാന സഹകരണ വകുപ്പി ന്റെ രണ്ട് പുരസ്കാരം ബാങ്കിന് ലഭിച്ചിരുന്നു.
1989ല്‍ 30000 രൂപ ഓഹരി മൂലധനവും 305 അംഗങ്ങളുമായാണ് ബാ ങ്ക് പ്രവര്‍ത്തനം തുടങ്ങിയത്.400 കോടിയിലധികം രൂപ നിക്ഷേപ വും അത്രതന്നെ വായ്പാ നീക്കിയിരിപ്പും ബാങ്കിനുണ്ട്.സഹകരണ മേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി എന്‍എബിഎല്‍ അക്രിഡി റ്റേഷന് നേടിയ ബാങ്ക് സ്വന്തമായി കോവിഡ് ആര്‍ടിപിസിആര്‍ ലാബ് ആരംഭിച്ചിരുന്നു.സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണ ത്തിന് സഹകരണ മേഖലയില്‍ രൂപീകരിച്ച 15000 കോടിയുടെ ഫണ്ട് കണ്‍സോര്‍ഷ്യം മാനേജരായും ബാങ്ക് പ്രവര്‍ത്തിക്കുന്നു.
ഗ്രാമീണ ജനതയെ വട്ടിപ്പലിശക്കാരില്‍ നിന്നും മോചിപ്പിക്കാന്‍ ആ വിഷ്കരിച്ച മുറ്റത്തെ മുല്ല വായ്പാ പദ്ധതി നിയമസഭയിലടക്കം ചര് ച്ചയായിരുന്നു.മുറ്റത്തെ മുല്ല സര്‍ക്കാര്‍ ഏറ്റെടുത്ത് സംസ്ഥാനം മുഴു വന്‍ നടപ്പിലാക്കുന്നുണ്ട്.പ്ലാസ്റ്റിക്ക് ക്യാരി ബാഗ് വിരുദ്ധ പ്രചാരണ ത്തിന് കുട്ടിസഞ്ചി,വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുന്ന തിന് മട്ടുപ്പാവ് കൃഷി,സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം തുടങ്ങിയ പദ്ധതികള്‍ ശ്രദ്ധേയമാണ്.രാജ്യത്തെ എല്ലാ എടിഎം കൗണ്ടറുകളിലും ഉപയോഗിക്കാന്‍ കഴിയാവുന്ന എടിഎം കാര്‍ഡു കളും ബാങ്ക് ലഭ്യമാക്കുന്നുണ്ട്.സാമൂഹ്യ പ്രതിബദ്ധതിയുടെ ഭാഗ മായി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 440 ഓണ്‍ലൈന്‍ സേവ നങ്ങള്‍ ലഭ്യമാക്കുന്ന സഹകരണ സേവന കേന്ദ്രം തുറന്നത് അടു ത്തിടെയാണ്.
69-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് പാലക്കാട് നടന്ന പൊതു സമ്മേളനത്തില്‍ ബാങ്ക് ഭരണസമിതി അം ഗങ്ങളും ജീവനക്കാരും ചേര്‍ന്ന് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസനവില് നിന്നും പുരസ്കാരം ഏറ്റുവാങ്ങി. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.എംഎല്‍എമാരായ എ പ്രഭാ കരന്,ഷാഫി പറമ്പില്‍,സംസ്ഥാന സഹകരണ യൂണിയന് ചെയര്‍ മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍,സഹകരണ വകുപ്പ് സെ ക്രട്ടറി മിനി ആന്റണി,സഹകരണ സംഘം രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ് തുങ്ങിയവര്‍ സംബന്ധിച്ചു.
