തെങ്കര : പഞ്ചായത്തില്‍ ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിഹീനമായ സാ ഹചര്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ഹോട്ടലുകള്ക്കെതി രെ നടപടി സ്വീകരിച്ചു.പുഞ്ചക്കോട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളായ ബിലാല്‍,റോയല്‍ പ്ലാസ എന്നിവയ്ക്കെതിരെയാണ് നടപടിയെടുത്തത്.
ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന തരത്തില്‍ ആഹാര പദാര് ത്ഥങ്ങള് തയ്യാറാക്കുന്ന ഇടങ്ങള്‍ വൃത്തിഹീനമായ സൗഹചര്യങ്ങളി ലും കാണപ്പെട്ടിരുന്നതായി ആരോഗ്യ വിഭാഗം അധികൃതര്‍ അറി യിച്ചു.ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചുവെച്ചിരുന്ന മേശകളും അല മാരകളും പൂപ്പല്‍ പിടിച്ച് പ്രാണികള്‍ പെരുകുന്ന സാഹചര്യത്തിലു മായിരുന്നു.മിക്സി,ഗ്രൈന്‍ഡര്‍ തുടങ്ങിയ ഉപകരണങ്ങള്‍ തുരുമ്പി ച്ച അവസ്ഥയിലും കണ്ടെത്തി.ഈ സ്ഥാപനങ്ങളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു.
പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനായി ആവിഷ്കരിച്ച ഹെല് ത്തി കേരള പദ്ധതിയുടെ ഭാഗമായാണ് ശുചിത്വ പരിശോധന നട ത്തിയത്.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസ്,ജൂനിയര്‍ ഹെല് ത്ത് ഇന്‍സ്പെക്ടര്‍മാരായ രാമപ്രസാദ്,ഗോപാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.വരും ദിവസങ്ങളിലും പരി ശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
