ഷോളയൂര്‍: വില്‍പ്പനക്കായി സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ചന്ദ നവുമായി രണ്ട് യുവാക്കള്‍ വനംവകുപ്പിന്റെ പിടിയിലായി.പുതൂര്‍ ചാവടിയൂര്‍ സ്വദേശി ശരവണന്‍ (35),അഗളി ഗൂളിക്കടവ് സ്വദേശി മണികണ്ഠന്‍ (18) എന്നിവരെയാണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച മരപ്പാലം അഞ്ചാം മൈല്‍ ഭാഗത്ത് വനപാലകര്‍ പരിശോധന നടത്തുന്നതിനി ടെയാണ് ചന്ദനക്കടത്ത് പിടികൂടിയത്.3.300 കിലോ ചന്ദനകഷ്ണങ്ങ ളും കടത്താനുപയോഗിച്ച് സ്‌കൂട്ടറും തൂക്കാനുപയോഗിച്ച ത്രാസും കണ്ടെടുത്തു.ചെത്തിക്കര ഭാഗത്ത് വെച്ച് തമിഴ്‌നാട് തിരുവണ്ണാമല സ്വദേശികളായ രണ്ട് പേര്‍ മണ്ണാര്‍ക്കാട് സ്വദേശിക്ക് കൈമാറാനാ യി ഏല്‍പ്പിച്ച ചന്ദനമാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടു ള്ളത്.
ഷോളയൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സജീവ്,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രവികുമാര്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ നിജാസ്,ആനന്ദ്,ഡ്രൈവര്‍ രതീഷ് കുമാര്‍,വാച്ചര്‍ ഭരതന്‍,പ്രൊസിക്യൂഷന്‍ എയ്ഡ് ഷെഫീഖ് അഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് ചന്ദനക്കടത്ത് പിടികൂടിയത്.മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.