മണ്ണാര്‍ക്കാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തി രഞ്ഞെടുപ്പില്‍ എം.ഇ.എസ് കല്ലടി കോളജില്‍ എം.എസ്.എഫിന് മികച്ച വിജയം. എം.ഇ.എസില്‍ ഇത് ഹാട്രിക്ക് വിജയമാണ് എം. എസ്.എഫ് നേടിയത്.ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍, സ്റ്റുഡന്റ് എഡിറ്റര്‍, രണ്ട് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ഒമ്പത് ജനറല്‍ സീറ്റുകളും എം.എസ്.എഫ് നേടി. പതിനേഴ് സബ്ജക്റ്റ് അസോസിയേഷനുകള്‍ ഉള്‍പ്പെടെ 21 സബ് പോസ്റ്റുകളില്‍ ഭൂരിഭാഗവും എം.എസ്.എഫ് നേടി.ക്ലാസ് റെപ്രസെന്റ്റേറ്റീവ് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 77 ക്ലാസുകളില്‍ 44 സീറ്റുകള്‍ എം.എസ്.എഫിന് തനിച്ച് നേടാനായി. കെ.എസ്.യുവിന് ആറും എസ്.എഫ് ഐ 27 ക്ലാസും നേടി.
ഒന്നാം വര്‍ഷ എം.കോം വിദ്യാര്‍ഥി ഫസല്‍ പൂക്കോയ തങ്ങളാണ് ചെയര്‍മാന്‍. തമന്ന ഫിര്‍ദൗസ് (വൈസ് ചെയര്‍മാന്‍), തസ്‌നിയ.പി (ജന.സെക്ര), ലീന മഹമൂദ്.സി.കെ (ജോ.സെക്ര), ഐഷ നൗഫ (ഫൈന്‍ ആര്‍ട്‌സ് സെക്ര), മുഹമ്മദ് തസ്ലിം (ജനറല്‍ ക്യാപ്റ്റന്‍), വാജിദലി.പി.ടി (സ്റ്റുഡന്റ് എഡിറ്റര്‍), മുഹമ്മദ് ദില്‍ഷാദ്.കെ, മുഹമ്മദ് മിഥ്‌ലാജ്.ടി (യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ മാര്‍) എന്നിങ്ങനെയാണ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്. വൈകീട്ട് മൂന്നരയോടെ വിദ്യാര്‍ഥികള്‍ ആഹ്ലാദ പ്രകടനം നട ത്തി. കോളജ് പരിസരത്ത് നിന്ന് തുടങ്ങിയ വിജയാഹ്ലാദം പൊ ലീസ് സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു.
യോഗം മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ഹുസൈന്‍ കോളശ്ശേരി ഉദ്ഘാടനം ചെയ്തു.എംഎസ്എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ടികെ സഫ്‌വാന്‍ അധ്യക്ഷനായി.റിയാസ് നാലകത്ത്,ഷെമീര്‍ പഴേരി,എംടി അസ്ലം,കെ എം ഷിബു,കെ യു ഹംസ,അഫ്‌സല്‍ കൊറ്റരായില്‍,ഷെബീര്‍ കണ്ടമംഗലം,ഷൗക്കത്ത് തിരുവിഴാംകുന്ന്, മുഹ്‌സിന്‍ ചങ്ങലീരി,ഉനൈസ് കൊമ്പം,ഫസല്‍ പൂക്കോയ തങ്ങള്‍, ആദില്‍ പാലക്കല്‍,ഷെഹിന്‍,അല്‍ത്താഫ്,സല്‍മാന്‍ ഒടമല തുടങ്ങി യവര്‍ സംബന്ധിച്ചു.