മണ്ണാര്‍ക്കാട്: ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന കൃഷിവകുപ്പിന്റെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി കൃഷിയിടാധി ഷ്ഠിത ആസൂത്രണ പദ്ധതി സംസ്ഥാനമൊട്ടാകെ ആരംഭിക്കുകയാ ണ്. ഒരു കൃഷിയിടത്തിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടു ത്തി കര്‍ഷകര്‍ക്ക് വരുമാന വര്‍ദ്ധനവ് ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗ മായി രൂപം കൊണ്ട കൃഷിക്കൂട്ടങ്ങള്‍,കര്‍ഷകര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം. തെരഞ്ഞെടുക്കപ്പെടുന്ന കൃഷിയിടത്തിന് ഒരു അടിസ്ഥാന ഉല്‍പാദന വിപണന ആസൂതണ രേഖ കൃഷി വിദഗ്ദരുടെ സഹായത്തോടെ തയ്യാറാക്കി നല്‍കും. തുടര്‍ന്ന് ഏറ്റവും നിര്‍ണായകമായ ഘടകങ്ങള്‍ക്ക് പിന്തുണ നല്‍കി വരുമാന വര്‍ദ്ധനവ് ഉറപ്പാക്കും. കൃഷിയിടത്തില്‍ പൂര്‍ണ്ണ സാങ്കേതി ക സഹായവും ഉറപ്പാക്കും.ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആസുത്രിത കൃഷിയിടാധിഷ്ടിത കൃഷിക്കൂട്ടങ്ങളെ തുടര്‍ന്ന് കര്‍ഷ ക ഉല്‍പാദക സംഘങ്ങളായും കമ്പനികളായും പടിപടിയായി ഉയര്‍ ത്തും എന്നതാണ് ഈ പദ്ധതിയുടെ ആശയം. വിശദവിവരങ്ങള്‍ക്ക് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് കൃഷി ഡയറക്ടര്‍ അറി യിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!