മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ച് ഇതിനകം ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം 75000 ആ യി.200 ദിവസത്തിനുള്ളിലാണ് ഇത്രയും സംരംഭങ്ങള്‍ കേരളത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത്.ഈ സംരംഭങ്ങളുടെ ഭാഗമായി 4694 കോടി രൂപയുടെ നിക്ഷേപമുണ്ടായി.165301 തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടു. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരം ഭങ്ങള്‍ ആരംഭിക്കാനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെങ്കിലും അതിവേഗത്തില്‍ ഈ ലക്ഷ്യം മറികടക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
പുതിയ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ മുന്നില്‍ നില്‍ക്കുന്നത് മലപ്പുറം, എറണാകുളം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളാണ്. ഈ ജില്ലക ളില്‍ ഓരോന്നിലും ഏഴായിരത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ അയ്യായിരത്തിലധികം സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെല്ലാം തന്നെ പതിനായിരത്തി ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സംരംഭക വര്‍ഷം പദ്ധ തിയിലൂടെ സാധിച്ചു. വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന വയനാട്, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലായി പതിമൂന്നായിര ത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 12700 പുതിയ സംരംഭങ്ങള്‍ ഇക്കാലയളവില്‍ നിലവില്‍ വന്നു. 1450 കോടി രൂപയുടെ നിക്ഷേപ മുണ്ടായി. 45705 പേര്‍ക്ക് ഈ യൂണിറ്റുകളിലൂടെ തൊഴില്‍ ലഭിച്ചു. ഗാര്‍മെന്റ്‌സ് ആന്റ് ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ 8849 സംരംഭങ്ങ ളും 421 കോടി രൂപയുടെ നിക്ഷേപവും 18764 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് മേഖലയില്‍ 3246 സംരംഭങ്ങളും 195 കോടി രൂപയുടെ നിക്ഷേപവും 6064 തൊഴിലവസരങ്ങളും സൃ ഷ്ടിക്കപ്പെട്ടു. സര്‍വ്വീസ് മേഖലയില്‍ 5731 സംരംഭങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 359 കോടി രൂപയുടെ നിക്ഷേപവും 13331 തൊഴിലും ഈ മേഖലയില്‍ ഉണ്ടായി. വ്യാപാര മേഖലയില്‍ 24687 സംരംഭങ്ങളും 1450 കോടിയുടെ നിക്ഷേപവും 45705 തൊഴിലുമാണ് സൃഷ്ടിക്ക പ്പെട്ടത്.
പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ലൈസന്‍സ്/ലോണ്‍/സബ്‌സി ഡി മേളകളില്‍ വലിയ പങ്കാളിത്തമാണുണ്ടായത്. നാല് ശതമാനം പലിശയ്ക്ക് ലഭ്യമാക്കുന്ന പത്ത് ലക്ഷം രൂപ വരെയുള്ള വായ്പ സം രംഭകര്‍ക്ക് വലിയ സഹായമായി. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. ഇതിലൂടെ വനിതാ സംരംഭകര്‍ നേതൃത്വം നല്‍കുന്ന 25000 സംരം ഭങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.3 മുതല്‍ 4 ലക്ഷം വരെയുള്ള ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുവാന്‍ ലക്ഷ്യമിടുന്ന ഈ ബൃഹ ത്തായ പദ്ധതിക്ക് തദ്ദേശ സ്വയംഭരണം, സഹകരണം, ഫിഷറീസ്, മൃഗ സംരക്ഷണം മുതലായ വകുപ്പുകളുടെ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരംഭക വര്‍ഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് സംരംഭക വര്‍ ഷത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനാ യി സംസ്ഥാന-ജില്ലാ-തദ്ദേശ സ്ഥാപന തലത്തില്‍ കമ്മിറ്റികള്‍ രൂപീ കരിച്ചു. ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ നടപ്പിലാ ക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫെഷണല്‍ യോഗ്യതയുള്ള 1153 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കള്‍, ബുധന്‍ ദിവസ ങ്ങളില്‍ ഹെല്പ് ഡെസ്‌ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാ കുന്നതാണ്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെല്പ് ഡെസ്‌ക്ക് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ താലൂക്ക് വ്യവ സായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്‌സ് പേഴ്‌സണ്മാരെയും നിയമിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ണ്ടായിട്ടുള്ള നിക്ഷേപസൗഹൃദ നടപടികള്‍ സംരംഭകത്വത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് ശങ്കിച്ചുനിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാന്‍ സഹായിച്ചിട്ടുണ്ട്. കേവലം 200 ദിവസം കൊണ്ട് 75000 സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചത് കേരളത്തിന്റെ വ്യാവസാ യിക ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.