അലനല്ലൂര്‍: ഡിസംബര്‍ അവസാനവാരം കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമാ യി കെ.എന്‍.എം. പാലക്കാഴി ഖാദിമുല്‍ ഇസ്ലാം പുത്തന്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ദഅവാ സംഗമം നടത്തി.മണ്ഡലം ദഅവാ ചെയര്‍ മാന്‍ കെ.സെക്കീര്‍ ഹുസൈന്‍ അന്‍സാരി ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് കെ.ടി. നാണി സാഹിബ് അധ്യക്ഷത വഹിച്ചു.മഹല്ല് സെക്രട്ടറി കെ.അബ്ദുനാസര്‍ പൂന്തല, നാട്ടുകൂട്ടം കോ- ഓഡിനേറ്റര്‍ പി.കെ. സെക്കരിയ്യ സ്വലാഹി,കെ.യൂസുഫ് കളപ്പാറ,മുസ്തഫ മാസ്റ്റര്‍ പാര്‍ലില്‍,ഹാഷിഫ് കൂത്താര്‍തൊടി ,കെ.അബു ഹാജി,കെ.വി. ഉസ്മാന്‍,കെ.അബൂബക്കര്‍,കെ.ടി. ഉണ്ണീന്‍ കുട്ടി,സിബ്ഗത്തുള്ള കോര ത്ത്,കെ.ജാഅഫര്‍, ശാഫി പൂന്തല, ഉണ്ണീന്‍ കുട്ടി പാലമണ്ണ,കെ.പി അബ്ദുല്‍ ഹമീദ്, അബ്ബാസ് കല്ലിട്ടു പാലന്‍,കെ.പി.ഷൗക്കത്തലി, കെ.വി.ഷെമീര്‍, ഉസ്മാന്‍ കൊണ്ടുപറമ്പില്‍, മുസ്തഫ വാക്കേതില്‍, ഉമ്മര്‍ പുത്തന്‍ പുരക്കല്‍,മാനുപ്പ തെക്കേതില്‍, കളത്തില്‍ അബ്ദു നാസര്‍,കെ.കെ. അബ്ബാസ്,കെ.ഷറഫുദ്ദീന്‍,ടി.കെ ജിസ്‌ന ടീച്ചര്‍, ജുനൈന പി., റംലത്ത് ടി.കെ, സിദാന്‍ പൂഴിക്കുന്നന്‍ എന്നിവര്‍ സംസാരിച്ചു.സംസ്ഥാന സമ്മേളന ഭാഗമായി മഹല്ലില്‍ നടക്കുന്ന അയല്‍കൂട്ടങ്ങള്‍, സന്ദേശയാത്ര,പൊതു പ്രഭാഷണം, ഗൃഹസന്ദര്‍ശ നം, മദ്രസാ വാര്‍ഷികം, പഠനക്യാമ്പ് എന്നിവക്ക് സംഗമം അന്തിമ രൂപം നല്‍കി.
