മണ്ണാർക്കാട് : പൊതുനിരത്തുകളിൽ നഗരങ്ങളും കവലകളും ലൈ റ്റുകളാൽ വികസിതമാകുമ്പോൾ എസ് സി കോളനികളെ പ്രകാശി തമാക്കി ‘ഗ്രാമ വെളിച്ചം’ ശ്രദ്ധേയമാകുന്നു. പാലക്കാട് ജില്ലാ പഞ്ചാ യത്ത് തെങ്കര ഡിവിഷനിലാണ് വിവിധ എസ്. സി കോളനികളിൽ നിലാവ് പരത്തുന്ന ‘ഗ്രാമ വെളിച്ചം’ പദ്ധതി നടപ്പിലാക്കുന്നത്. വീടു കൾക്കും വീട്ടുവളപ്പുകൾക്കും വേണ്ടത്ര സുരക്ഷിതത്വമില്ലാതെ ഇരുളു മൂടിയ കോളനികളിൽ നിർഭയത്തിന്റെ വെളിച്ചം നൽകുന്ന ഗ്രാമവെളിച്ചത്തെ മനസ്സ് നിറഞ്ഞ സന്തോഷത്തോടെയാണ് കോള നിവാസികൾ സ്വീകരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഓരോ ഡിവിഷ നിലേക്കും അനുവദിച്ചു നൽകിയ തുക ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ എസ് സി കോളനികളെ പ്രകാശിതമാക്കു ന്ന പദ്ധതിയാക്കി മാറ്റുകയായിരുന്നു. പ്രധാന കവലകളും സെന്ററു കളുമെല്ലാം അഡ്വ എൻ ഷംസുദ്ദീന്‍ എം എൽ എ യുടെ ഫണ്ട് ഉപ യോഗിച്ച് ധാരാളം ലൈറ്റുകൾ ഇതിനകം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇനിയും അമ്പത് കേന്ദ്രങ്ങളിൽ എം എൽ എ ഫണ്ടിൽ ലൈറ്റുകൾ സ്ഥാപിക്കാൻ നടപടിയുമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിര വധി വീടുകൾ സ്ഥിതിചെയ്യുന്നതും ഒട്ടേറെ കുടുംബങ്ങൾ തിങ്ങി താമസിക്കുകയും ചെയ്തുവരുന്ന എസ് സി കോളനികൾക്ക് വേണ്ടി പദ്ധതി തയ്യാറാക്കിയതെന്ന് ഗഫൂർ കോൽകളത്തിൽ പറഞ്ഞു. പായസം വിളമ്പിയും പടക്കം പൊട്ടിച്ചു മൊക്കെ ഗ്രാമ വെളിച്ചം ഉദ്‌ഘാടന ചടങ്ങിനെ നിവാസികൾ ആഘോഷമാക്കുകയാണ്.
കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ കളത്തിൽ ത്തൊടി കോളനിയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ജില്ലാ പഞ്ചാ യത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ വിനീത അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കല്ലടി അബൂബക്കർ, എ അസൈനാർ മാസ്റ്റർ, അസീസ് കോട്ടോപ്പാടം, പി കൃഷ്ണപ്രസാദ്, കെ പി അബ്ദുൽ മജീദ്, സാലിം ചണ്ണപറമ്പിൽ, പൊൻപാറ ജലീൽ, ഷറഫുദ്ദീൻ,മുനീർ, വിജയൻ, കോമൻ,ഫൈസൽ,ജമീർ എൻ പി പ്രസംഗിച്ചു.
തെങ്കര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡിലെ മാസപ്പറമ്പ് കോ ളനിയിലെ ഗ്രാമ വെളിച്ചം സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ നിർവ്വഹിച്ചു. വാർഡ് മെമ്പർ സി പി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അഹമ്മദ് അഷറഫ്,ഹരിതാസ് ആറ്റകര, സൈനു ദ്ധീൻ കൈതച്ചിറ,ഗിരീഷ് ഗുപ്ത,ഹംസക്കുട്ടി,സാംസൺ എബ്രഹാം,
ഉമ്മർ,ഷൗക്കത്, വെളിച്ചപ്പാട് മണി,ഉണ്ണിയേകൻ സംസാരിച്ചു.
തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് എഴാം വാർഡിലെ അത്തിപ്പറ്റ കോളനിയിൽ ഗ്രാമ വെളിച്ചം സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചാ യത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചാ യത്ത് വൈസ് ബീന മുരളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചാ യത്ത് അംഗം തങ്കം മഞ്ചാടിക്കൽ, പി കുഞ്ഞലവി മാസ്റ്റർ, എ.കെ. ഭാസ്ക്കരൻ, ശൈലചന്ദ്രൻ , റാഫി കുണ്ടൂർക്കുന്ന്, അത്തിപറ്റ രാമൻ എന്നിവർ പങ്കെടുത്തു
കോട്ടോപ്പാടം പത്താം വാർഡിലെ വളവഞ്ചിറ, ആറാം വാർഡിലെ ചേരിയിൽ കോളനികളിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ നിർവ്വഹിച്ചു.
വളവഞ്ചിറ കോളനിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പാറയിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു.മുൻഗ്രാമ പഞ്ചായത്ത് മെമ്പർ വി.പി. വാസു, പടുവിൽ നൗഷാദ്, കബീർ.പി.ബഷീർ എൻ.പി,ഖലീലുൽ റഹ്മാൻ കെ, സന്തോഷ് വി,ജയേഷ് വി,പറങ്ങോടൻ വി,സോമൻ വി പ്രസം ഗിച്ചു. ചേരിയിൽ കോളനിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ കിളയിൽ ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പാറശ്ശേരി ഹസൻ, എരുവത്ത് മുഹമ്മദ്, ഷൗക്കത് പുറ്റാ നിക്കാട്, ബാബു, ചാമി പ്രസംഗിച്ചു.