അലനല്ലൂര്‍: കൈകളുടെ ശുചിത്വത്തിനായി പ്രായഭേദമന്യേ നമു ക്കൊരുമിക്കാം എന്ന സന്ദേശമുയര്‍ത്തി വട്ടമണ്ണപ്പറം എഎംഎല്‍പി സ്‌കൂളില്‍ അന്താരാഷ്ട്ര കൈകഴുകല്‍ ദിനം ആചരിച്ചു. വിദ്യാര്‍ ത്ഥികളെ ഫലപ്രദമായി കൈകഴുകല്‍ പരിശീലിപ്പിച്ച് ഡോക്ടര്‍മാ രായ സി എച്ച്,ഫദ്‌വ,സി എച്ച് ഹനാന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കണ്‍വീനര്‍ സി മുഹമ്മദാലി അധ്യക്ഷനായി. ‘കൈകഴുക ലും രോഗപ്രതിരോധവും’ എന്ന വിഷയത്തിലൂന്നി പ്രധാനാധ്യാപ കന്‍ സി.ടി മുരളീധരന്‍ ക്ലാസ്സെടുത്തു.

കോവിഡ് പ്രതിരോധത്തില്‍ ഹാന്റ് വാഷോ സോപ്പോ ഉപയോഗിച്ച് കൈകഴുകുന്നത് വലിയ പങ്കാണ് വഹിക്കുന്നത്. സോപ്പും വെള്ള വും ഉപയോഗിച്ച് 20 സെക്കന്റ് കൊണ്ട് കൈകഴുകുന്നതാണു ഫല പ്രദമായ രീതി. ഇപ്രകാരം കൈകഴുകുന്നതിലൂടെ കോവിഡ് ഉള്‍ പ്പെടെയുള്ള അണുബാധ പകരുന്നത് വളരെയധികം നിയന്ത്രിക്കാന്‍ കഴിയും. ഫലപ്രദമായി കൈകഴുകുന്നതിലൂടെ ശ്വാസകോശം, ഉദ രം, കണ്ണ് , ത്വക്ക് എന്നിവയിലൂടെയുണ്ടാകുന്ന അണുബാധകള്‍ ഒഴി വാക്കാനാകും. മാത്രമല്ല ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് മറ്റു വി വിധതരം രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനും ഇത് സഹായ കമാകുമെന്നും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിച്ചു.

അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്ന്ത്ത്, ടി ഹബീ ബ, എം ഷബാന ഷിബില, എ.പി ആസിം ബിന്‍ ഉസ്മാന്‍, ഐ ബേബി സല്‍വ, കെ.പി ഫായിഖ് റോഷന്‍, എന്‍ ഷാഹിദ് സഫര്‍, പി സജീഷ്, എം മാഷിദ എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.
