പാലക്കാട്: ലഹരി നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പോലീസ്, എക്‌സൈസസ് പരിശോധന ശക്തമാക്കണമെന്ന് തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.ജില്ലാ കലകടറുടെ ചേംമ്പറില്‍ ചേര്‍ന്ന ജില്ലാതല ലഹരി വിരുദ്ധ സമിതി അവലോകന യോഗത്തി ല്‍ സം സാരിക്കുകയായിരുന്നു മന്ത്രി .ഒക്ടോബര്‍ 16ന് സംഘടിപ്പി ക്കുന്ന ലഹരി വിരുദ്ധ വാര്‍ഡ് തല ജനജാഗ്രത സദസ്സില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ തദ്ദേശസ്വയംഭരണ അധ്യക്ഷന്‍ മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
സ്‌കൂളുകളുമായി ബന്ധമില്ലാത്തവര്‍ സ്‌കൂളുകളില്‍ പ്രവേശിക്ക രുത്.എല്ലാ സ്‌കൂളുകളിലും രക്ഷിതാക്കള്‍ക്കായി ബോധവത്കരണ യോഗങ്ങള്‍ 22ന് നടക്കും. ഇതുവരെ രക്ഷിതാക്കള്‍ക്കായി ബോധവ ത്കരണ യോഗം നടത്താത്ത സ്‌കൂളുകളിലാണ് 22 ന് യോഗം നടത്തു ന്നത്. സ്‌കൂളുകളുടെ പരിസരത്തുള്ള കടകളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി.ജില്ലാതല ലഹരിവിരുദ്ധ സമിതിയില്‍ റസിഡന്റ് അസോ സിയേഷന്‍ പ്രതിനിധികള്‍ , നെഹ്‌റു യുവ കേന്ദ്ര, യൂത്ത് വെല്‍ഫെ യര്‍ ബോര്‍ഡ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ലൈബ്രറി കൗണ്‍സില്‍ , ട്രേഡ് യൂണിയന്‍ , വ്യാപാര വ്യവസായ സമിതി പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സമിതി കൂടുതല്‍ വിപുലപ്പെടുത്താ നും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
കൂടാതെ അതിഥി തൊഴിലാളികള്‍ക്കും എല്ലാ വിഭാഗം തൊഴിലാ ളികള്‍ക്കും ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ക്കിടയിലും ബോധവ ത്ക്കരണം വിപുലപെടുത്തണം. എല്ലാ ആരാധനാലയങ്ങളിലും ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു.ലഹരി കച്ചവടങ്ങള്‍, കൈമാറ്റങ്ങള്‍ എന്നിവ പോലീസി നെയും എക്‌സൈസിനെയും അറിയിക്കുന്നതിനുള്ള നമ്പറുകള്‍ വകുപ്പ് തലത്തില്‍ ഉള്‍പ്പടെ ചെയ്യുന്ന ലഹരി വിരുദ്ധ പ്രചരണങ്ങളി ല്‍ എല്ലാം തന്നെ പരസ്യപ്പെടുത്താനും നിര്‍ദ്ദേശിച്ചു.
ലഹരി വിരുദ്ധ ആശയങ്ങള്‍ മുന്‍ നിര്‍ത്തി 24ന് എല്ലാ വീടുകളിലും 25ന് വ്യാപാര – വ്യവസായ സ്ഥാപനങ്ങളിലും ദീപം തെളിയിക്കും. 28ന് തദ്ദേശസ്ഥാപനതലത്തില്‍ സൈക്കിള്‍ റാലികള്‍ സംഘടിപ്പി ക്കും. 30ന് വിളംബര ജാഥയും നവംബര്‍ ഒന്നിന് കക്ഷിരാഷ്ട്രീയ ബോധമെന്യ എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ച് കൊണ്ട് ലഹരിവിരുദ്ധ ശൃംഖലയും സംഘടിപ്പിക്കും. ഇതിന് മുന്‍മ്പായി എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് വാര്‍ഡ്തല സമിതികള്‍ ചേരാനും കുടുംബശ്രീ മുഖേന നടത്തുന്ന ബോധവത്ക്കരണ പരി പാടികള്‍ ശക്തി പെടുത്താനും മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള്‍, എം.എല്‍.എ. മാരായ പി.പി. സുമോദ്, അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വാ നാഥന്‍ , തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.