അലനല്ലൂര്‍: സാമൂഹ്യ ജീര്‍ണ്ണതകള്‍ക്ക് കാരണമാവുന്ന ലഹരിയുടെ നിര്‍മാര്‍ജനത്തിനായി, ലഹരി കച്ചവടക്കാരെ മാതൃകാ പരമായി ശി ക്ഷിക്കാന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ഐ.എസ്.എം യൂത്ത് അസംബ്ലി അഭിപ്രായപ്പെട്ടു.ചെറിയ അളവിലുള്ള ലഹരി വസ്തുക്കളു ടെ കച്ചവടം നിയമപരമായി തടയാനും ശിക്ഷിക്കാനും അനുവാദം ഇല്ലാത്ത കാലത്തോളം ലഹരിയുടെ വ്യാപനം തടയാന്‍ സാധിക്കുക യില്ലായെന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം.സാമൂഹിക പ്രതിബദ്ധത ഉള്ള യുവജന സംഘടനകള്‍ ഇതിനെതിരെ ബോധവല്‍ ക്കരണം ശക്തിപ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഡിസംബര്‍ അവസാനവാരം കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി തടി യംപറമ്പ് ശറഫുല്‍ മുസ്ലിമീന്‍ അറബിക് കോളേജ് ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിച്ച യൂത്ത് അസംബ്ലി കെ.എന്‍.എം എടത്തനാ ട്ടുകര സൗത്ത് മണ്ഡലം സെക്രട്ടറി അബ്ദു റഹ്മാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഐ.എസ്.എം ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി പി.കെ. ഫൈസല്‍ അന്‍സാരി അധ്യക്ഷത വഹിച്ചു.പി.നസീര്‍ ബാബു സ്വലാഹി ഉദ്‌ബോധനം നടത്തി.വി.മുഹമ്മദ് മൗലവി,കെ.സെക്കീര്‍ ഹുസൈന്‍ അന്‍സാരി,പി.കെ. സെക്കരിയ്യ സ്വലാഹി, കെ. മഅറൂഫ് സ്വലാഹി,ടി.കെ. ഇസ്ഹാഖ് സ്വലാഹി,സി.എച്ച് . ആഷിക് സ്വലാ ഹി,വി.ഷൗക്കത്തലി അന്‍സാരി,പി.ഷെമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

2022 – 26 കാലയളവിലേക്കുള്ള ഐ.എസ്.എം. മണ്ഡലം ഭാരവാ ഹികളായി യഥാക്രമം ടി.കെ. ഇസ്ഹാഖ് സ്വലാഹി (പ്രസിഡ ന്റ്),വി.ഷൗക്കത്തലി അന്‍സാരി (സെക്രട്ടറി),സി.എച്ച്. ആഷിക് സ്വലാഹി (ഖജാന്‍ജി),ഷാനവാസ് മുറിയകണ്ണി, റഹ്മത്ത് കൊടിയം കുന്ന് (വൈസ് പ്രസിഡന്റുമാര്‍),പി.ഷബീര്‍ സ്വലാഹി, വി.ഉണ്ണീന്‍ കുട്ടി (ജോയിന്റ് സെക്രട്ടറിമാര്‍) ,പി.റിഷാദ് അലനല്ലൂര്‍,പി.കെ. നസ്വീഫ്,കെ. മുഹമ്മദ് ബൈജു, അഷ്‌റഫ് സ്വലാഹി (സെക്രട്ടറി യേറ്റ് മെംബര്‍മാര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് ഐ.എസ്.എം. ജില്ലാ ഭാരവാഹികളായ റിട്ടേണിംഗ് ഓഫീസര്‍ ഫൈസല്‍ അന്‍സാരി,വി.സി. ഷൗക്കത്തലി മാസ്റ്റര്‍, ഇലക്ഷന്‍ ഓഫീസര്‍ പി.ഷമീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!