അലനല്ലൂര്‍: വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബി ന്റെ നേതൃത്വത്തില്‍ ദ്വിദിന പ്രകൃതി പഠന ക്യാമ്പിന് തത്തേങ്ങല ത്ത് തുടക്കമായി.വനം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യ ത്തെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ബീറ്റ് ഫോറസ്റ്റ് ഓഫീ സര്‍ കെ ടി ബിനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.മുന്‍ പഞ്ചായത്ത് അംഗം സി മുഹമ്മദാലി അധ്യക്ഷനായി.വനസംരക്ഷണത്തിന്റെ പ്രാധാന്യം ‘എന്ന വിഷയത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കെ.ഷണ്മുഖനും ‘പരിസ്ഥിതി സംരക്ഷണവും വന്യമൃഗങ്ങളും ‘എന്ന വിഷയത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ രതീഷ് മോനും ക്ലാസ്സെടുത്തു.കാടിന്റെ വിവിധ ഭാഗങ്ങളും കാട്ടാറുകളും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ.എം ഷാഹിനസലീം അധ്യാപകരായ എ.പി ആസിം ബിന്‍ ഉസ്മാന്‍, കെ.പി. ഫായിഖ് റോഷന്‍ ,മാഷിദ സ്‌കൂള്‍ ലീഡര്‍ എന്‍ ഹാത്തിം ഹംദാന്‍, ഇ.കെ ഷാനവാസ് എന്നിവര്‍ സംസാരിച്ചു.രണ്ടാം ദിനമായ നാളെ പക്ഷി നിരീക്ഷണവും പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി വെച്ചുപിടിപ്പിച്ച സ്മൃതിവനം സന്ദര്‍ശിക്കും.