ഷോളയൂര്‍: കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തിമിര നിര്‍ണയ ക്യാമ്പിലൂടെ കണ്ടെത്തിയവര്‍ക്കുള്ള കണ്ണട വിതരണം ആരംഭിച്ചു.ആദ്യഘട്ട ത്തില്‍ 25 പേര്‍ക്കാണ് കണ്ണട നല്‍കിയത്.
നാല് മാസങ്ങളിലായാണ് ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രവും മണ്ണാര്‍ക്കാട് അഹല്ല്യ കണ്ണാശുപത്രിയും സംയുക്തമായി നേത്രപ രിശോധന ക്യാമ്പ് നടത്തിയത്.അഗളി ആശുപത്രിയിലെ ഒപ്‌റ്റോ മെട്രിസ്റ്റ് സൗമ്യയുടെയും സേവനമുണ്ടായിരുന്നു.12 ഊരുകളില്‍ ക്യാമ്പ് നടന്നു.190 പേരെ പരിശോധിച്ചതില്‍ 76 പേര്‍ക്ക് തിമിരം കണ്ടെത്തി.44 പേരെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. സ്‌ക്രീനിംഗില്‍ അമ്പത് പേര്‍ക്ക് കണ്ണട ആവശ്യമാണെന്നും ക ണ്ടെത്തി.ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണട വിതരണം ചെയ്യുന്നത്.
ചുണ്ടക്കുളം ഊര് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കണ്ണട വിതരണം വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്തു.മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനോയ് ബാബു അധ്യക്ഷനായി.ആശാ വര്‍ക്കര്‍ സുന്ദരി,അങ്കണവാടി വര്‍ക്കര്‍ കമല തുടങ്ങിയവര്‍ സംസാരി ച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമി സ്വാഗതവും ജെഎച്ച്‌ഐ ഗോപകുമാര്‍ നന്ദിയും പറഞ്ഞു.വരും ദിവസങ്ങളഇലും ഊരുകളില്‍ കണ്ണ് പരിശോധനാ ക്യാമ്പ് നടത്തുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.