കല്ലടിക്കോട് : നമ്മുടെ നാട്ടില്‍ നിന്നും ലഹരിയെ തുടച്ച് നീക്കാന്‍ ഓരോരുത്തരും കര്‍മ്മനിരതരാകണമെന്ന് അഡ്വ.കെ ശാന്തകുമാരി എംഎല്‍എ പറഞ്ഞു.ലഹരിക്കെതിരെയുള്ള എക്സൈസിന്റെ വി മുക്തി പദ്ധതിയുടെ ഭാഗമായി കരിമ്പ പഞ്ചായത്തില്‍ നടന്ന ലഹരി വിരുദ്ധ പഞ്ചായത്ത് സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യു കയായിരുന്നു എംഎല്‍എ.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം പുതു തലമുറ ലഹരിക്ക് അടിമപ്പെടുന്നത് സങ്കടകരമാണ്.ഇത് എന്തുവില കൊടുത്തും ഒഴിവാക്കേണ്ടതാണ്.ലഹരിക്കെതിരെ ഒരുമിച്ചു പോരാ ടാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.വിവിധതരം ബോധ വത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
എം.എല്‍.എ. രക്ഷാധികാരിയായ സമിതിയില്‍പഞ്ചായത്ത് പ്രസിഡ ന്റ് പി.എസ് രാമചന്ദ്രന്‍ ചെയര്‍മാനും വൈസ് പ്രസിഡന്റ് എസ്. കോമളകുമാരി കണ്‍വീനറുമാണ്.ഓരോ വാര്‍ഡിലും കൗണ്‍സിലര്‍ ചെയര്‍മാനായ ലഹരിവിരുദ്ധ സമിതി രൂപീകരിക്കും. എ.ഡി.എസ്/ സി.ഡി.എസ് അംഗങ്ങളായിരിക്കും കണ്‍വീനര്‍മാര്‍. ഇത് ജനങ്ങളെ ലഹരിക്കെതിരെ കൂടുതല്‍ ബോധവത്കരിക്കാന്‍ ഉപകരിക്കും. സംശയാസ്പദമായ സാഹചര്യത്തില്‍ വില്‍പ്പനക്കാരെ കണ്ടാല്‍ അറിയിക്കണമെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് തക്ക ശിക്ഷ നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു.
കരിമ്പ എച്ച്‌ഐഎസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ലഹരിക്കെതിരെ എന്ന വിഷയത്തില്‍ ഇന്റലിജന്‍സ് എസ്.ഐ പി.നജീബ് ക്ലാസെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. കോമളകുമാരി,ഫാ.ഐസക് കോച്ചേരി എന്നിവര്‍ സംസാരിച്ചു.