മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ നിര്‍മാ ണ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗ്യതയില്ലാത്ത കരാറുകാരന് നല്‍കിയ ത് സമഗ്രമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരി ക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.നേതാക്കളായ ശ്രീരാജ് വെ ള്ളപ്പാടം,ജി സുരേഷ് കുമാര്‍,എന്‍ മണികണ്ഠന്‍,അബ്ദുല്‍ അസീസ്, രാജീവ് നടക്കാവില്‍,മുസ്തഫ എന്നിവര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസി ലെത്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.അയോഗ്യതയുള്ള കരാറു കാരന് നിര്‍മാണ പ്രവൃത്തി ഏല്‍പ്പിക്കുന്നതിലൂടെ ഭരണസമിതി യിലെ ചില ഉന്നതര്‍ ലക്ഷ്യം വെക്കുന്നത് സാമ്പത്തികവും മറ്റ് തരത്തിലുള്ള നേട്ടങ്ങളുമാണെന്ന് ശ്രീരാജ് വെള്ളപ്പാടം ആരോപി ച്ചു.
25 ലക്ഷം രൂപ വരെ കരാര്‍ ഏറ്റെടുക്കാവുന്ന ഡി ക്ലാസ് കരാറുകാ രന് 30 ലക്ഷം രൂപയുടെ കരാര്‍ അനുവദിച്ചതാണ് വിവാദമായിരി ക്കുന്നത്.നിര്‍മാണം നടത്തുന്നത് എസ്റ്റിമേറ്റിന് വിരുദ്ധമാണെന്നും ഭരണസമിതിക്കും ഉദ്യോഗസ്ഥനും പങ്കുണ്ടെന്നും അന്വേഷിക്കണ മെന്നുമാവശ്യപ്പെട്ട് മറ്റൊരു കരാറുകാരന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് നടപടിയാരംഭിച്ചിട്ടുണ്ട്.അതേ സമയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ നവീകരണ പ്രവര്‍ത്തി സംബന്ധിച്ച് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഭരണ സമിതി അംഗങ്ങ ള്‍ വ്യക്തമാക്കി. പ്രവര്‍ത്തി സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ ആരും തന്നെ സാമ്പത്തിക ലാഭം ഉദ്ദ്യേശിച്ചു കൊണ്ടുളള ഒരു നീക്കവും നടത്തിയിട്ടില്ല.ഇ-ടെണ്ടര്‍ പ്രകാരമാണ് പ്രവര്‍ത്തി നടത്തിയിട്ടുളളത്. അപാകതകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് ഭരണ സമിതി പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കരാറുകാരുടെ യോഗ്യത പരിശോധിക്കേണ്ടത് പദ്ധതി നിര്‍വഹണം നടത്തുന്ന ഉദ്ദ്യോഗസ്ഥരാണ്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി നിര്‍ദ്ദേശവും നവീകരണ പ്രവര്‍ത്തിയില്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗം പരിഗണിച്ചിട്ടുണ്ട്. ഇ -ടെണ്ടര്‍ വഴി പുതിയ ഒരു കരാറുകാരന്‍ ഗ്രാമപഞ്ചായത്തില്‍ രംഗപ്രവേശനം ചെയ്തതാണ് പരാതികള്‍ക്ക് കാരണമെന്നും ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, വൈസ് പ്രസി ഡന്റ് വിജയകുമാരി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.എം നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിര മാടത്തുംപുളളി തുടങ്ങി യവരാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്.