അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ കേ രളപ്പിറവി വരെ നീണ്ടു നില്‍ക്കുന്ന ഒന്നാംഘട്ട ലഹരി വിരുദ്ധ ക്യാ മ്പയിന്‍ തുടങ്ങി.സ്‌കൂള്‍ തല ജന ജാഗ്രത സമിതി രൂപീകരിച്ച് ഒരു മാസക്കാലയളവില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തന പാക്കേജിന് രൂപം നല്‍കി.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തംഗം സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് ഷമീര്‍ തോണിക്കര അധ്യക്ഷത വഹി ച്ചു.ലഹരിയുടെ വ്യാപനത്തിനെതിരെ രക്ഷിതാക്കള്‍, സമൂഹം, വിദ്യാലയം എന്നിവര്‍ ഏറ്റെടുക്കേണ്ട ബാധ്യതകള്‍ മൂന്ന് സെഷനു കളിലായി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകളും നട ന്നു.ജി.ഒ.എച്ച്.എസ് അധ്യാപകനായ സി.പി.സിദ്ധീഖ് മാസ്റ്റര്‍,നാ ട്ടുകല്‍ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ സജീഷ്,ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ജി.കെ. ഫോര്‍ പാരന്റ്‌സ് എന്ന പേരില്‍ സ്‌കൂളിലെ രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുത്തു വരുന്ന സീസണ്‍-2 ക്വിസ്സ് മത്സര വിജയികളായ ഹസ്‌ന ഷെറിന്‍, മുസ്തഫ ചുങ്കന്‍ എന്നിവര്‍ക്കുള്ള സമ്മാന വിതരണം നടത്തി.മുണ്ടക്കുന്ന് ന്യൂ ഫീനിക്‌സ് ക്ലബ്ബ് ഓ സോണ്‍ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് നടത്തിയ ചിത്ര രചന മത്സര വിജയികളായ മുണ്ടക്കുന്ന് സ്‌കൂളിലെ നിയ, അന്‍ഫല്‍ എന്നിവര്‍ക്കുള്ള സമ്മാനം ക്ലബ്ബ് അംഗങ്ങളായ ആസിഫ്, സമീജ് എന്നിവര്‍ ചടങ്ങില്‍ വിതരണം ചെയ്തു.പ്രധാന അധ്യാപകന്‍ പി.യൂസഫ്, ജിതേഷ് മാസ്റ്റര്‍, റുക്സാന, രത്‌നവല്ലി, പി. ഹംസ എന്നിവര്‍ സംസാരിച്ചു.