അലനല്ലൂർ : കൊമ്പാക്കൽകുന്ന് അഹ്ദലിയ്യ ജുമുഅ മസ്ജിദ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ സംഗമം ലഹരിക്കെ തിരെയുള്ള നാടിന്റെ ഐക്യം വിളിച്ചോതുന്നതായി. മീലാദ് കാമ്പ യിനിന്റെ ഭാഗമായാണ് മസ്ജിദ് കമ്മിറ്റി നാടിന് വലിയ ഭീഷണി ഉയ ർത്തിക്കൊണ്ടിരിക്കുന്ന ലഹരിയുടെ വിപത്തിനെതിരെ ആരോഗ്യ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത് അധികൃതർ ,വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികൾ എന്നിവരെ ഉൾപ്പെ ടുത്തി ബോധവൽക്കരണ സംഗമം നടത്തിയത്. സംഗമം താഴേക്കോ ട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തുപ്പു പിലാക്കൽ ഉദ്ഘാടനം ചെയ്തു. മസ്ജിദുൽ അഹ്ദലിയ്യ ഖത്വീബ് മുഹമ്മദ് സഅദി പടിഞ്ഞാറങ്ങാടി അധ്യക്ഷത വഹിച്ചു. നാട്ടുകൽ എ എസ് ഐ ശാ ഹുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. സീനിയർ സിവിൽ പോലീ സ് ഓഫീസർ എ ഫസലുറഹ്മാൻ താഴെക്കോട് കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ക്ലാസ് എടുത്തു. സംഗമത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.ഗ്രാമ പഞ്ചായ ത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ അച്ചിപ്ര, സ്വാമി തുളസീദാസ്, അബ്ദുൽ കരീം അലനല്ലൂർ, നൗഷാദ് എ പി പ്രസംഗിച്ചു. എൻ അബ്ദുൽ ഹമീദ് മളാഹിരി, കെ അബ്ദുൽ കരീം അൻവരി, വി ടി ഉസ്മാൻ മുസ്‌ലിയാർ, അശ്റഫ് അശ്റഫി, കെ യൂസുഫ് മുസ്‌ലിയാർ, ടി പി ഹംസ, മുഹമ്മദ് ചിലമ്പുകാടൻ, ഹമീദ് കോലിക്കാട്ടിൽ, ശബീബുദ്ദീൻ എൻ കെ തുടങ്ങിയവർ പങ്കെടുത്തു.