മണ്ണാര്‍ക്കാട്: നിര്‍ദിഷ്ട പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പാ തക്കായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്ക ഒഴി വാക്കുന്നതിന് പദ്ധതിയില്‍ അടിയന്തിര ഇടപെടല്‍ നടത്തണമെ ന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെത്തി കേന്ദ്ര റോഡ് ഗതാഗത ഹൈവ മന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കിയതായി എന്‍സിപി മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സദക്കത്തുള്ള പടലത്ത് അറിയിച്ചു.മന്ത്രിയുടെ ഓഫീസിലാണ് നിവേദനം നല്‍കിയത്.
പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് എത്ര നഷ്ടപരിഹാരം ലഭി ക്കുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ പൊതുജനങ്ങളെ ബോധ്യ പ്പെടുത്തണമെന്നും ആശങ്കകള്‍ പരിഹരിച്ച് മാത്രമേ അതിര്‍ ത്തികളില്‍ കല്ലിടാന്‍ അനുവദിക്കാവൂയെന്നാണ് നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.ചില സ്ഥലങ്ങളില്‍ അടയാളപ്പെടുത്തിയ അലൈന്റ്‌മെന്റില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാ ട്ടിയിട്ടുണ്ട്.പൊതുജന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യ മായ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരിക ള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും നിവേദനത്തില്‍ സദക്കത്തുള്ള പടലത്ത് അഭ്യര്‍ത്ഥിച്ചു.
ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മാണത്തിനുള്ള ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട് താലൂക്കില്‍ ഹിയറിംഗ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് അധി കൃതര്‍ നേരത്തെ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. നഷ്ടപരിഹാരം, അലൈന്റ്‌മെന്റ് മാറ്റം സംബന്ധിച്ച് ഭൂവുടമകള്‍ ഉന്നയിച്ച ആവശ്യ ങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് വിവരം. ആഴ്ചക ള്‍ക്ക് മുമ്പാണ് കല്ലിടല്‍ ആരംഭിച്ചത്.മുണ്ടൂര്‍,കരിമ്പ പഞ്ചായത്തുക ളില്‍ കല്ലിടല്‍ പൂര്‍ത്തിയായിട്ടുണ്ട്.അതേ സമയം കാഞ്ഞിരപ്പുഴ, തെങ്കര പഞ്ചായത്തില്‍ കല്ലിടല്‍ നടക്കുന്നതിനിടെ ആശങ്കയും പ്രതിഷേധവും ശക്തമായിട്ടുണ്ട്.നഷ്ടപരിഹാരം സംബന്ധിച്ച വ്യക്ത തയില്ലാത്തതാണ് ആശങ്ക വര്‍ധിപ്പിക്കുന്നതിനിടയാക്കിയി രിക്കുന്ന ത്.കഴിഞ്ഞ ദിവസം തെങ്കരയില്‍ സര്‍വേ നടന്ന സ്ഥലങ്ങളില്‍ എന്‍സിപി നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാന ത്തിലാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് ജനങ്ങ ളുടെ ആശങ്ക ചൂണ്ടിക്കാട്ടി നിവേദനം സമര്‍പ്പിക്കാന്‍ എന്‍സിപി തീരുമാനമെടുത്തത്.