മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യ തയുണ്ട്. സെപതംബര്‍ അഞ്ച് മുതല്‍ ഏഴ് വരെയുള്ള തീയതികളി ല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതില്‍ നിന്ന് ഒരു ന്യൂനമര്‍ദ്ദ പാ ത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനമര്‍ദ്ദ പാത്തി തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും നിലനില്‍ക്കുന്നതായും അറിയിപ്പില്‍ പറയുന്നു.
കാലവര്‍ഷമെത്തിയ ജൂണ്‍ മാസം മുതല്‍ ഇന്ന് വരെ സംസ്ഥാനത്ത് 1558.1 മില്ലീ മീറ്റര്‍ മഴ ലഭിച്ചതായാണ് തിരുവനന്തപുരം മെറ്ററോളജി ക്കല്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണ തോതില്‍ 1777.6 മില്ലീ മീറ്റര്‍ മഴയാണ് ഇക്കാലയളവില്‍ ലഭിക്കേണ്ടത്.12 ശതമാനം മഴ കുറഞ്ഞു.സംസ്ഥാനത്ത് നാല് മാസത്തിനിടെ മറ്റെല്ലാ ജില്ലകളിലും സാധാരണ തോതിലുള്ള മഴ ലഭിച്ചപ്പോള്‍ ആലപ്പുഴയില്‍ മാത്രമാണ് മഴയുടെ കുറവ് നേരിട്ടിരിക്കുന്നത്.ആലപ്പുഴ ജില്ലയില്‍ 25 ശതമാനം മഴകുറവാണ് ഉണ്ടായത്.പാലക്കാട് ജില്ലയില്‍ 1374.9 മില്ലീ മാറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 1278 മില്ലീ മീറ്റര്‍ മഴ ലഭിച്ചു.ഏഴ് ശതമാനം മഴയുടെ കുറവാണ് ജില്ലയിലുണ്ടായത്.മലയോര പ്രദേശമായ മണ്ണാര്‍ക്കാട് മികച്ച തോതില്‍ മഴ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.