കോട്ടോപ്പാടം: തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അവഗ ണിക്കുകയാണെന്നാരോപിച്ചും,വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും തൊഴിലുറപ്പ് കുടുംബശ്രീ തൊഴിലാളി യൂണിയന്‍ കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി (എസ്ടിയു) കോട്ടോപ്പാടം പഞ്ചായത്ത് എംജി എന്‍ആര്‍ഇജിഎസ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
എസ്ടിയു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജില്ലാ ട്രഷറര്‍ ജസീന അക്കര അധ്യക്ഷയായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി എ സിദ്ദീഖ് മുഖ്യപ്രഭാഷണം നട ത്തി.എസ്ടിയു ജില്ലാ ട്രഷറര്‍ കെ ടി ഹംസപ്പ,സംസ്ഥാന ട്രഷറര്‍ റഫീഖ പാറക്കോട്,സംസ്ഥാന ജനറല്‍ സെക്രട്ടറി പാറയില്‍ മുഹ മ്മദാലി,ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ പി ഉമ്മര്‍,പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പാറശ്ശേരി ഹസ്സന്‍,മണ്ഡലം ലീഗ് സെക്രട്ടറി റഷീദ് മുത്തനില്‍,പഞ്ചായത്ത് ലീഗ് സെക്രട്ടറി സൈനുദ്ധീന്‍ താളിയില്‍,പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്ര ട്ടറി എ.കുഞ്ഞയമു,പെന്‍ഷന്‍ ലീഗ് സെക്രട്ടറി കെ പി മജീദ് എന്നി വര്‍ സംസാരിച്ചു.റജീന കോഴിശ്ശേരി,നസീമ അയിനെല്ലി,റുബീന ചേലക്കല്‍,എം രാധാകൃഷ്ണന്‍,സി.കെ സുബൈര്‍,റഷീദ പുളിക്കല്‍, ഒ.ഇര്‍ഷാദ്,അക്കര മുഹമ്മദ്,മനാഫ് കോട്ടോപ്പാടം എന്നിവര്‍ സംബ ന്ധിച്ചു.ടി.ഫാത്തിമ സ്വാഗതവും കെ.ഓമന നന്ദിയും പറഞ്ഞു.
വേതനവും തൊഴില്‍ ദിനവും വര്‍ധിപ്പിക്കുക,മേറ്റുമാരുടെ യോഗ്യ താ മാനദണ്ഡം ഒഴിവാക്കുക,തൊഴിലുറപ്പ് ക്ഷേമ പദ്ധതി നടപ്പിലാ ക്കുക,തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക,കുടുംബശ്രീ ലിങ്കേജ് വായ്പകളുടെ പലിശ ഒഴിവാക്കുക,വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.