മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ പൂട്ടിയിട്ട വീട് കു ത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാക്കളായ രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം,മക്കരപ്പറമ്പ്,വട്ടത്തൂര്‍ കാളന്‍തോടന്‍ വീട്ടില്‍ അബ്ദുള്‍ കരീം (39), വട്ട ല്ലൂര്‍,പുളിയ മഠത്തില്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (30) എന്നിവരാണ് അറസ്റ്റിലായത്.മലപ്പുറം,പാലക്കാട്,കോഴിക്കോട് ജില്ലകളിലായി നാല്‍പ്പതോളം മോഷണ കേസുകളിലെ പ്രതികളാ ണെന്നും നാ ട്ടുകല്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകളിലും ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ രണ്ട് കേസുകളിലും ഇവര്‍ പ്രതിയാ ണെന്ന് ഡിവൈ എസ്പി വി.എ കൃഷ്ണദാസ് പറഞ്ഞു.
വാഹനത്തിലെത്തിയാണ് സംഘം കവര്‍ച്ച നടത്താറുള്ളത്. ലത്തീ ഫാണ് വാഹനമോടിക്കാറ്.കരീം മോഷണം നടത്തുക.കേസില്‍ പൊലീസിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി.എ കൃഷ്ണദാസ്, സ്റ്റേ ഷന്‍ ഹൗസ് ഓഫീസര്‍ പ്രവീണ്‍ കുമാര്‍ എന്നിവരുടെ നിര്‍ദേശാനു സരണം എസ്.ഐ എം.സുനില്‍,സീനിയര്‍ സിവില്‍ പൊലീസ് ഓ ഫീസര്‍മാരായ ഷാഫി,സാജിദ്,സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷഫീഖ്,ദാമോദരന്‍,ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതി കളെ ഇന്നലെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതി കളെ റിമാന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ ജൂലായിലാണ് കേസിനാസ്പദമായ സംഭവം. കല്ല്യാണ ക്കാപ്പ് പാലാത്ത് സേവ്യറിന്റെ വീടിന്റെ മുന്‍ വാതില്‍ കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്.കിടപ്പുമുറികളിലെ അലമാരക ളുടേയും മേശവലിപ്പിലുമായി സൂക്ഷിച്ചിരുന്ന 17.5 പവന്‍ സ്വര്‍ണാ ഭരണങ്ങളും 85,000 രൂപയുമാണ് അപഹരിച്ചത്.ജൂലായ് 16ന് 9 മണി ക്കും 17ന് വൈകീട്ട് ഏഴു മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം അരങ്ങേറിയത്.17ന് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞതും തുടര്‍ന്ന് പൊലീസില്‍ വിവരമ റിയിച്ചതും.സേവ്യറിന്റെ മകന്‍ സുബിന്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകായിരുന്നു.മോഷണ മുതല്‍ തമിഴ്‌നാട്ടില്‍ വില്‍പ്പന നടത്തിയതായാണ് പൊലീസിന് ലഭിച്ചി രിക്കുന്ന വിവരം.തെളിവെടുപ്പ് അടക്കമുള്ള തുടരന്വേഷണത്തി ന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി നാളെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് ഡിെൈവസ്പി വി.എ.കൃഷ്ണദാസ് അറിയിച്ചു.