പാലക്കാട് : ജില്ലയില്‍ വിവിധ സ്ഥലങ്ങളിലെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 1719 കിലോഗ്രാം നി രോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 433 സ്ഥാപന ങ്ങളില്‍ നിന്നായി 4,94,000 രൂപ പിഴ ഈടാക്കുകയും ചെയ്തതായി പ ഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഒറ്റത്തവണ ഉപയോഗ ത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ചതിന്റെ അടിസ്ഥാന ത്തില്‍ ഉപയോഗവും വില്‍പനയും തടയുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളി ലും ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പെര്‍ഫോമന്‍സ് ഓഡിറ്റിലെ ഉദ്യോ ഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 26ന് ആണ് പരിശോ ധന നടത്തിയത്.