മണ്ണാര്‍ക്കാട്: 2022-23 അദ്ധ്യയന വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്മെ ന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.അപേക്ഷകര്‍ക്ക് www.polyadmission.org എന്ന വെബ് പോര്‍ട്ടലില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ നമ്പ ര്‍, മൊബൈല്‍ നമ്പര്‍ ഇവയില്‍ ഏതെങ്കിലും ഒന്നും ജനന തിയതി യും നല്‍കി ‘check your allotment’ ,’check your Rank’ എന്നീ ലിങ്കുകള്‍ വഴി അലോട്ട്മെന്റ് ലിസ്റ്റും,അന്തിമ റാങ്ക് ലിസ്റ്റും പരിശോധി ക്കാവുന്നതാണ്.
ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്ന അപേക്ഷകര്‍, അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ ആപ്ലിക്കേഷനില്‍ പ്രതിപാദിച്ചിട്ടുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷന്‍ നേടാവുന്നതാണ്. അപ്രകാരം ചെയ്യാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതും തുടര്‍ന്നുള്ള അലോട്ടുമെന്റുകളില്‍ അവരെ ഒഴിവാക്കുന്നതുമാണ്.നിലവില്‍ ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരായ അപേക്ഷകര്‍ക്ക് അത് ഒന്നാമത്തെ ഓപ്ഷന്‍ അല്ലെങ്കിലും ആപ്ലിക്കേഷനില്‍ പ്രതിപാദിച്ചിട്ടുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷന്‍ നേടാവുന്നതാണ്.
ഇപ്പോള്‍ ലഭിച്ച അലോട്ട്മെന്റ് നിലനിര്‍ത്തുകയും എന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകളിലേക്കു മാറാന്‍ ആഗ്രഹിക്കുന്നതുമായ അപേക്ഷകര്‍ ഏറ്റവുമടുത്തുള്ള ഗവണ്‍മെന്റ് / എയ്ഡഡ് പോളിടെക്നിക്കില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷന്‍ നടത്തി (സ ര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കുന്നതാണ്) രജിസ്റ്റര്‍ ചെയ്യേണ്ടതാ ണ്. അങ്ങനെയുള്ള അപേക്ഷകര്‍ ഇനി വരുന്ന ഏതെങ്കിലും അലോ ട്ട്മെന്റുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതും അല്ലാത്ത പക്ഷം അ ലോട്ട്മെന്റ് റദ്ദാകുന്നതുമായിരിക്കും
ഇപ്പോള്‍ ലഭിച്ച അലോട്ട്മെന്റ്റില്‍ താല്പര്യമില്ലാത്തവരും ഉയര്‍ന്ന ഓ പ്ഷന്‍ മാത്രം പരിഗണിക്കുന്നവരും നിലവില്‍ ഒന്നും ചെയ്യേണ്ടതി ല്ല. അവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതാണ്. അഡ്മിഷന്‍ എടുക്കാനോ രജിസ്റ്റര്‍ ചെയ്യാനോ താല്പര്യമുള്ളവര്‍ സെ പ്റ്റംബര്‍ 3, നാലുമണിക്ക് മുമ്പ് ചെയ്യേണ്ടതാണ്. അലോട്ട്മെന്റ് ലഭി ച്ചവര്‍ക്ക് അവരുടെ ഉയര്‍ന്ന ഓപ്ഷനുകള്‍ ഓണ്‍ലൈനായി പുനഃ ക്രമീകരണം നടത്താവുന്നതാണ്.