മണ്ണാര്‍ക്കാട്: ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) 2022 ജൂലായ് അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശന ത്തിനുള്ള അവസാന തീയതി (ഫ്രഷ്/റീ-റെജിസ്ട്രേഷന്‍) സെപ്റ്റം ബര്‍ ഒമ്പതുവരെ നീട്ടി.

എം.ബി.എ, എം.ബി.എ (ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്), റൂറല്‍ ഡെവ ലപ്മെന്റ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹി ന്ദി, ഫിലോസഫി, ഗാന്ധി ആന്‍ഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷന്‍, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്ക ല്‍ സയന്‍സ്, സോഷിയോളജി, സൈക്കോളജി, അഡള്‍ട്ട് എഡ്യൂക്കേ ഷന്‍, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യല്‍ വര്‍ക്ക്, ഡയറ്റെറ്റിക്സ് ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്മെ ന്റ്, കൗണ്‍സെല്ലിങ് ആന്‍ഡ് ഫാമിലി തെറാപ്പി, ലൈബ്രേറി ആന്‍ ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണി ക്കേഷന്‍, എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയ ങ്ങളില്‍ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം.

പ്രവേശനത്തിനുള്ള അപേക്ഷകള്‍ ignouadmission.samarth.edu.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇഗ്നോ ഓണ്‍ലൈന്‍ സംവിധാനം വഴി നിലവില്‍ ജൂലായ് 2022 സെഷനിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഠിതാക്കള്‍ അവരുടെ യുസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യുനതകളുണ്ടെങ്കില്‍ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുന്‍പ് അവ നീക്കം ചെയ്യുകയും വേണം.വിശദവിവരങ്ങള്‍ക്ക് ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബില്‍ഡിങ്, കിള്ളിപ്പാലം, കരമന പി.ഒ., തിരുവനന്തപുരം-695 002 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0471-2344113/ 2344120/9447044132. ഇമെയില്‍: rctrivandrum@ignou.ac.in.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!