കോട്ടോപ്പാടം: ദേശീയപാത 966ല്‍ ഈസ്റ്റ് കൊടക്കാട് ഭാഗത്ത് അപ കടങ്ങള്‍ക്ക് പരിഹാരം കാണാന്‍ സുരക്ഷാ സംവിധാനമൊരുക്കാന്‍ ദേശീയ പാത അസി.എഞ്ചിനീയര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍ക്ക് നിര്‍ദേശം നല്‍ കി.വാര്‍ഡ് മെമ്പര്‍ സുബൈര്‍ കൊടക്കാട് നല്‍കിയ നിവേദനം പരി ഗണിച്ചാണ് നിര്‍ദേശം.
കൊമ്പത്തിനും കൊടക്കാടിനുമിടയില്‍ വരുന്ന ഈസ്റ്റ് കൊടക്കാട് ഭാഗത്ത് വളവും മൂന്ന് മീറ്ററിലധികമുള്ള താഴ്ച കാരണം വാഹനങ്ങള്‍ താഴേക്ക് പതിച്ച് അപകടങ്ങളുണ്ടാകുന്നുണ്ട്. ഈ ഭാഗത്തെ വളവില്‍ സമീപകാലത്തായി അപകടങ്ങള്‍ വര്‍ധിച്ച് വരികയാണ്.ഏപ്രില്‍ മാ സത്തില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ജലസേചന വകുപ്പ് ജീവന ക്കാരന്‍ മരിച്ചിരുന്നു.പലതവണ വാഹനങ്ങള്‍ നിയന്ത്രണം തെറ്റി വീ ടുകളുട മുന്നിലേക്ക് പതിച്ചിട്ടുണ്ട്.വീടിന്റെ മതില്‍ ഇടിച്ച് തകര്‍ത്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
നവീകരണം കഴിഞ്ഞതോടെ നിലവാരമുയര്‍ന്ന റോഡില്‍ വാഹന ങ്ങള്‍ വളരെ വേഗത്തിലാണ് സഞ്ചരിക്കുന്നത്.പ്രദേശത്താകട്ടെ ഗ താഗത മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവവുമുണ്ട്.ഇതെല്ലാം അപകടങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്.നിരന്തരം അപകടങ്ങളുണ്ടാ കുന്നതിനാല്‍ ദേശീയപാതയോരത്തെ വീട്ടുകാരും ഭയപ്പാടിലായി. ഈ സാഹചര്യത്തിലാണ് വാര്‍ഡ് മെമ്പര്‍ ദേശീയ പാത അധികൃത ര്‍ക്ക് പരാതി നല്‍കിയത്. അപകടങ്ങള്‍ക്ക് തടയിടുന്നതിനായി ക്രാ ഷ് ബാരിയര്‍ സ്ഥാപിക്കാനാണ് അസി.എക്‌സിക്യുട്ടീവ് എഞ്ചീനി യര്‍ എച്ച്.ഷെരീഫ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.ഉടന്‍ തന്നെ ഇ തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യുഎല്‍സിസിഎസ് പ്രൊ ജക്ട് മാനേജര്‍ അറിയിച്ചു.