അലനല്ലൂര്‍: ത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ സാമൂഹ്യ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോക നാട്ടറിവ് ദിനമാ ചരിച്ചു.ഗ്രാമീണ ജനതയുടെ ജീവിത രീതി, കലാ-സാംസ്‌ക്കാരിക പൈതൃകം,ഭക്ഷണ രീതി നാട്ടുചികിത്സ,കൃഷി അറിവ് തുടങ്ങീ മനുഷ്യരാശി സഹസ്രാബ്ദം കൊണ്ട് നേടിയെടുത്ത അറിവുകള്‍ പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്നതിന് നാട്ടറിവ് പരിപാടി സഹായകമായി.പട്ടല്ലൂര്‍ ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചേരി അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകന്‍ സി.ടി.മുരളീധരന്‍ ,പി ടി എ വൈസ് പ്രസിഡന്റ് റസാഖ് മംഗലത്ത് പി.ടി.എ അംഗം പി.പി. ഉമ്മര്‍ , അധ്യാപകരായ, ഷാഹിന സലിം, സി.മുഹമ്മദാലി, കെ.ഹബീബ, എം.പി. മിനീഷ, ഷാഹിദ് സഫര്‍, ബേബി സല്‍വ, നബീല്‍ നാസര്‍, മാഷിത വിദ്യാര്‍ ത്ഥികളായ എന്‍.നിമാ ,പി.പി നിഹ നസ്‌റിന്‍, വി.ഹിമ , അഫ്‌നിദ എം, വി.ഹന്ന , എന്‍. ഹാത്തിം ഹംദാന്‍ എന്നിവര്‍ സംസാരിച്ചു.