അലനല്ലൂര്‍: മഴയ്ക്ക് ശമനമായതോടെ സംസ്ഥാന പാതയിലെ കുഴി കടക്കുന്ന പ്രവൃത്തികളിലേക്ക് തിരിഞ്ഞ് പൊതുമരാമത്ത് വകുപ്പ്. കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ അലനല്ലൂര്‍ ഭാഗത്ത് നിന്നും കഴിഞ്ഞ ദിവസമാണ് കുഴികള്‍ അടയ്ക്കുന്ന പ്രവൃത്തികള്‍ ആരഭിച്ചത്.ഒരാഴ്ച മുമ്പ് ജിപിഎസ് മിശ്രിതം ഉപയോഗിച്ച് അടച്ച കു ഴികള്‍ ചതുരത്തില്‍ ടാറിംഗ് ചെയ്യുന്നുണ്ട്.ഞായറാഴ്ച കുഴിയടക്കല്‍ പ്രവൃത്തി ഭീമനാടിന് സമീപം വരെയെത്തി.
അലനല്ലൂര്‍ മുതല്‍ കുമരംപുത്തൂര്‍ വരെയുള്ള ദൂരത്തിലാണ് പ്രവൃ ത്തികള്‍ നടത്തുന്നത്.അറ്റകുറ്റപണികള്‍ക്കായി 25 ലക്ഷം രൂപ അ നുവദിച്ചിട്ടുണ്ട്.പാതയിലെ കുണ്ടും കുഴികളും വാഹനയാത്ര ക്കാരെ തെല്ലെന്നുമല്ല വലയ്ക്കുന്നത്.മഴക്കാലമെത്തിയതോടെ കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് അപകടസാധ്യതയ്ക്കും ആക്കം കൂട്ടി യിരുന്നു.കുഴികളില്‍ അകപ്പെട്ട് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവി ക്കുന്നത് സ്ഥിരമായി.കുഴികള്‍ക്കെതിരെ പ്രതിഷേധം ശക്തമായ തോടെ ചില ഭാഗങ്ങളില്‍ താത്കാലികമായി നികത്തിയെങ്കിലും ശക്തമായ മഴ പ്രവൃത്തി പൂര്‍ത്തീകരണത്തെ ബാധിച്ചു. മഴതെല്ലൊ ന്ന് അയഞ്ഞ സാഹചര്യത്തിലാണ് കുഴികള്‍ ടാര്‍ ചെയ്ത് അടച്ച് തുട ങ്ങിയിരിക്കുന്നത്.കാലാവസ്ഥ അനുകൂലമായാല്‍ രണ്ട് ദിവസ ത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് പിഡബ്ല്യുഡി കുമരം പുത്തൂര്‍ സെക്ഷന്‍ അധികൃതര്‍ അറിയിച്ചു.
കുഴികള്‍ അടച്ച് കഴിഞ്ഞാല്‍ റോഡിന്റെ പരിപാലന ചുമതല പിഡബ്ല്യുഡി മെയിന്റന്‍സ് വിഭാഗത്തിന് കൈമാറും.നേരത്തെ സംസ്ഥാന പാതയുള്‍പ്പടെയുള്ള റോഡുകളുടെ അറ്റകുറ്റപണിക്കാ യി മെയിന്റനന്‍സ് വിഭാഗം പലതവണ ടെണ്ടര്‍ ചെയ്തിട്ടും ഏറ്റെടു ക്കാന്‍ ആളില്ലാതിരുന്നതിനെ തുടര്‍ന്നാണ് കുമരംപുത്തൂര്‍ ഒലിപ്പുഴ പാതയുടെ അറ്റകുറ്റപണി നീണ്ട് പോയത്.പിന്നീട് അറ്റകുറ്റപണി നട ത്തുന്നത് മെയിന്റനന്‍സ് വിഭാഗത്തില്‍ നിന്നും കുമരംപുത്തൂര്‍ സെക്ഷനെ തന്നെ ഏല്‍പ്പിക്കുകയായിരുന്നു.