അലനല്ലൂര്‍: അലനല്ലൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ ശല്ല്യം രൂക്ഷമായതോടെ ജനം ദുരിതത്തില്‍. ധൈ ര്യമായി വഴിനടക്കാന്‍ പോലും വയ്യെന്ന നിലയിലാണ് തെരുവു നായ്ക്കളുടെ വിഹാരം.കഴിഞ്ഞ ദിവസം യതീംഖാന ടിഎംയുപി സ്‌കൂളിലെ അധ്യാപകനെ തെരുവുനായ കടിച്ചിരുന്നു.രാവിലെ ആറ് മണിയോടെ യതീംഖാന പള്ളിക്ക് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്.കാലിന് പരിക്കേറ്റ അധ്യാപകന്‍ അലനല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.അതിനിടെ പ്രദേശത്ത് ഒരു തെരുവനായയെ ചത്തനിലയില്‍ കണ്ടെത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.ടിഎഎംയുപി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അറിയിച്ചതിനെ തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത,സ്ഥിരം സമിതി അധ്യക്ഷരായ അനിത വിത്തനോട്ടില്‍,ലൈല ഷാജഹാന്‍,വാര്‍ഡ് മെമ്പര്‍ ഷമീര്‍ പുത്തം കോട്ട് എന്നിവര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി.സ്‌കൂളും ഗ്രന്ഥശാ ലയുമുള്‍പ്പെടെയുള്ളവ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് യതീംഖാന. പ്രദേശത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലത്താണ് തെരുവുനായ്ക്കള്‍ തമ്പടിക്കുന്നതെന്ന്് നാട്ടുകാര്‍ പറയുന്നു.രാവിലെ മദ്രസകളില്‍ പോകുന്ന കുട്ടികളും വഴിയാത്രക്കാരുമെല്ലാം ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.നായ്ക്കൂട്ടം വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന തും പ്രദേശത്ത് പതിവാണ്.വര്‍ധിച്ചു വരുന്ന തെരുവുനായശല്ല്യ ത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.