അഗളി: അട്ടപ്പാടി കുരുക്കത്തികല്ല് ഊരിന് സമീപത്തെ നായ് മേട്ടുമലയില്‍ നിന്നും 341 കഞ്ചാവ് ചെടികള്‍ കണ്ടെത്തി.ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ഇന്റലിജന്‍സ് ബ്യൂറോ സംഘവും അട്ടപ്പാ ടി ഫോറസ്റ്റ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാ ണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.ചെടികള്‍ക്ക് 15 ദിവസം മുതല്‍ ഒന്നര മാസം വരെ പ്രായമുണ്ട്.ഒന്നര മാസം വളര്‍ച്ചയെത്തിയ ചെടികള്‍ക്ക് 170 സെന്റീമീറ്റര്‍ ഉയരമുണ്ട്.അട്ടപ്പാടിയിലെ കാലാ വസ്ഥയും വളക്കൂറുള്ള മണ്ണിന്റെയും പ്രത്യേകത കൊണ്ട് ഇവ അഞ്ച് മാസം കൊണ്ട് പൂര്‍ഞണ വളര്‍ച്ചയിലെത്തുമെന്ന് എക്‌സൈ സ് സംഘം അറിയിച്ചു.
വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയിലൂടെയും ചെങ്കുത്തായ മലയിലും അതിസാഹസികമായി സഞ്ചരിച്ചാണ് എക്‌സൈസ് – വനംവകുപ്പ് സംഘം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.സമീപകാലത്ത് ജില്ലയി ല്‍ നടക്കുന്ന ഏറ്റവും വലിയ വേട്ടയാണിത്.എക്‌സൈസ് ഇന്‍സ്‌പെ ക്ടര്‍ കെ.ആര്‍.അജിത്,റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.സുമേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.പി മണികണ്ഠന്‍,എ.കെ.സുമേഷ്, ആര്‍.എസ്.സുരേഷ്,സിവില്‍ ഓഫീസര്‍മാരായ ജി.വിജേഷ്‌കുമാര്‍, ബെന്‍സണ്‍ ജോര്‍ജ്,കെ.എ ഷാബു,പി.പ്രശാന്ത്,കെ.സുമേഷ്,വനിതാ സിവില്‍ ഓഫീസര്‍ എം.നിമ്മി,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജിഷ്ണു, വാ ച്ചര്‍ മാരിയപ്പന്‍,എക്‌സൈസ് ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ സംഘത്തി ലുണ്ടായിരുന്നു.