എടത്തനാട്ടുകര : വട്ടമണ്ണപ്പുറം എ എം എൽ.പി സ്കൂളിൽ ആരോഗ്യ ക്ലബ്ലിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 20 ലോക കൊതുക് നിവാരണ ദിനാചരണവും ആരോഗ്യ ബോധവൽക്കരണവും സംഘടിപ്പിച്ചു. കൊതുകുകൾ പരത്തുന്ന രോഗങ്ങളെ കുറിച്ചും , കൊതുകളെ ഏ ങ്ങനെ നശിപ്പിക്കാം എന്നതിനെ കുറിച്ചും ക്ലാസിൽ വിശദീകരിച്ചു. കുട്ടികൾ റബ്ബർ തോട്ടങ്ങളിലെ ചിരട്ടകൾ കമഴ്ത്തി വെച്ചും , വെ ള്ളം കെട്ടിനിൽകുന്നവ ഒഴിവാക്കിയും കൊതുക് നശീകരണപ്ര വർത്തിയിൽ ഏർപ്പെട്ടു. വിദ്യാലയത്തിന്റെ പരിസരങ്ങളിലുള്ള വീടുകളിൽ ബോധവൽക്കരണവും നടത്തി. പരിപാടി അലനല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി ഷംസുദീൻ ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപകൻ സി.ടി.മുരളീധരൻ അധ്യക്ഷതവഹിച്ചു. കൊതുക് ജന്യ രോഗങ്ങളെ കുറിച്ചും കൊതു ക് നിവാരണമാർഗ്ഗങ്ങളെ കുറിച്ചും അലനല്ലൂർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ട്ടർ കെ.സുരേഷ് ക്ലാസെടുത്തു. പി.ടി.എ അംഗം. പി.പി. ഉമ്മർ ആരോഗ്യ പ്രവർത്തകനായ കെ. അനൂപ് അധ്യാപകരായ . സി. മുഹമ്മദാലി, ഷാഹിന സലീം, കെ.എം മിന്നത്ത് എം.ബി മിനീഷ , എ.പി. ആസീം ബിൻ ഉസ്മാൻ , ബേബി സൽവ, ഷാഹിദ് സഫർ .കെ. നബീൽ നാസർ, മാഷിത, സ്കൂൾ ആരോഗ്യ മന്ത്രി വി.ഹിമാ ഫാത്തിമ എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!