മണ്ണാര്‍ക്കാട്: ക്ഷീര വികസന വകുപ്പിന്റെ കന്നുകുട്ടികളെ ദത്തെ ടുക്കല്‍ പദ്ധതിയിലേക്ക് കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. 2021-22 വര്‍ ഷത്തില്‍ കുറഞ്ഞത് 500 ലിറ്റര്‍ പാല്‍ ക്ഷീരസംഘങ്ങളില്‍ നല്‍കി യിട്ടുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.അപേക്ഷകള്‍ അതാത് ക്ഷീരസംഘങ്ങള്‍ മുഖേന ഓഗസ്റ്റ് 31നകം ബന്ധപ്പെട്ട ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.അപേക്ഷകര്‍ ആരോഗ്യമു ള്ളതും ഉയര്‍ന്ന ഉത്പാദന ക്ഷമതയുള്ളതും നീണ്ട കറവക്കാലവും മുന്‍കറവയില്‍ ഉയര്‍ന്ന പാലുത്പാദനം ഉള്ള ഉരുക്കളുടെ ഉടമസ്ഥ രും ആയിരിക്കണം.കുട്ടി ജനിച്ചത് മുതല്‍ 90 ദിവസം വരെ ക്ലാസ് സ്റ്റാര്‍ട്ടറും മില്‍ക്ക് റീപ്ലേസറും സബ്സിഡി നിരക്കില്‍ അനുവദിക്കും. ജനിക്കുന്ന കന്നുകുട്ടികള്‍ക്ക് വേണ്ട പോഷകങ്ങള്‍ അടങ്ങിയ തീറ്റ നല്‍കുക വഴി ഗുണമേന്മയുള്ളതും ഉയര്‍ന്ന പാലുത്പാദന ശേഷി യും ആരോഗ്യവും ഉള്ളതുമായ ഉരുക്കളെ വാര്‍ത്തെടുക്കു കയാണ് പദ്ധതി ലക്ഷ്യം. ജില്ലയില്‍ ഈ വര്‍ഷം ആകെ 221 കന്നു കുട്ടികളെ ദത്തെടുക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും ക്ഷീരവി കസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.