അഗളി: അട്ടപ്പാടിയില്‍ ചന്ദനം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ വനംവകുപ്പിന്റെ പിടിയിലായി. വല്ലപ്പുഴ,ചെറുകോട്, പുല്‍മുഖം തൊടി ഷിഹാബലി (25),എടമ്പാലംകുന്ന് സാദിഖ് അലി (25),ഷോളയൂര്‍ കീരിപ്പതി സ്വദേശി എന്‍.കെ പ്രവീണ്‍കുമാര്‍ (21), കീരിപ്പതി ഊരിലെ എന്‍.കാളിദാസന്‍ (22),കോട്ടത്തറ, മട്ടത്തുകാ ട്,പുളിയപ്പതി ഭദ്രന്‍ (67) എന്നിവരാണ് അറസ്റ്റിലായത്.വെള്ളിയാഴ്ച ഷോളയൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ നടത്തിയ രാത്രി കാല പരിശോധനയിലാണ് ചന്ദനക്കടത്ത് പിടികൂടിയത്.20 കിലോ ചന്ദനക്കഷ്ണങ്ങളും വാഹനങ്ങളും ആയുധങ്ങളും കണ്ടെടുത്തു. ആ നക്കട്ടി-വട്ടലക്കി മലവാരത്തിലെ പുളിയപ്പതി ചന്ദനപുനരുജ്ജീവന പ്രദേശത്ത് നിന്നും ഒരു ചന്ദനമരക്കുറ്റി പിഴുത് കഷ്ണങ്ങളാക്കി പുളിയപ്പതി ഭാഗത്ത് നിന്നും ചന്ദനക്കഷ്ണങ്ങള്‍ വിലയ്ക്ക് വാങ്ങി വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചതിനും മരപ്പാലം ചന്ദന പുനരു ജ്ജീവന പ്രദേശത്തെ കമ്പിഗേറ്റ് ഭാഗത്ത് വെച്ച് ചന്ദനമരക്കഷ്ണങ്ങള്‍ വാഹനങ്ങളില്‍ കടത്താനും ശ്രമിച്ചെന്നാണ് കേസ്.കേസില്‍ രണ്ട് പേരെ പിടികൂടാനുള്ളതായും വനംവകുപ്പ് അധികൃതര്‍ അറിയി ച്ചു.ഷോളയൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വൈ.ഫെലിക്‌സ്,ബിഎഫ്ഒമാരായ തോമസ്,ജയേഷ് സ്റ്റീഫന്‍, വാച്ചര്‍മാരായ രങ്കമ്മാള്‍,അന്‍പരശി എന്നിവരുടെ നേതൃത്വത്തി ലാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ മണ്ണാര്‍ക്കാട് കോടതി യില്‍ ഹാജരാക്കി.