കോട്ടോപ്പാടം: തിരുവിഴാംകുന്ന്,കച്ചേരിപ്പറമ്പ് മേഖലയിലെ ശല്ല്യ ക്കാരായ ആനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിട്ടതായി വനം വകുപ്പ്.11 മണിക്കൂറോളം നീണ്ട ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ക്കൊടുവിലാണ് കാട്ടാനക്കൂട്ടത്തെ ദൗത്യസംഘത്തിന് സൈലന്റ് വാലി വനാന്തര്‍ഭാഗത്തേക്ക് കയറ്റാനായത്.തിങ്കളാഴ്ച രാവിലെ 9.30ന് ആരംഭിച്ച ദൗത്യം രാത്രി ഏഴ് മണിയോടെയാണ് പൂര്‍ത്തിയായത്.
ജനവാസ കേന്ദ്രങ്ങളിലേക്കെത്തി കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ട ത്തിന്റെ താണ്ഡവം പതിവായതോടെ നാട്ടുകാര്‍ കഴിഞ്ഞയാഴ്ച തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു.തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പും നടത്തിയ ചര്‍ച്ചയിലെ തീരുമാന പ്രകാ രമാണ് കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ തീവ്രശ്രമം നട ത്താന്‍ ധാരണയായത്.ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 11ന് വനപാലകരും തെരഞ്ഞെടുക്കപ്പെട്ട തദ്ദേശീയരുമുള്‍പ്പടെ നൂറോളം പേരടങ്ങുന്ന സംഘം രാത്രിയേറെ സമയം വരെ പരിശ്രമിച്ചിട്ടും കാട്ടാനകളെ കാട് കയറ്റാനായില്ല.ആദ്യശ്രമം പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ കൃത്യമായി പരിശോധിച്ചാണ് കഴിഞ്ഞ ദിവസം വീണ്ടും കാട്ടാനകളെ തുരത്താനുള്ള ശ്രമം നടത്തിയത്.
മുളകുവള്ളം നിക്ഷിപ്ത വനമേഖലയില്‍ വെള്ളാരംകുന്ന് ഭാഗത്ത് മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് കാട്ടാനകളുടെ സാന്നിദ്ധ്യം മനസ്സി ലാക്കി.കാട്ടില്‍ നിന്നും ആന നാട്ടിലേക്കിറങ്ങാതിരിക്കാന്‍ സൈ ലന്റ് വാലി വനമേഖലയിലെ ചെന്നേരി ഭാഗം വരെ മരങ്ങള്‍ ചേര്‍ ത്ത് ഒറ്റവരി ഫെന്‍സിംഗ് സ്ഥാപിച്ചു.എട്ടോളം പേരടങ്ങുന്ന സംഘം വേഗത്തിലാണ് ഇത് പൂര്‍ത്തീകരിച്ചത്.കാട്ടാനകളെ തുരത്തി കാട് കയറ്റിയതോടെ ഫെന്‍സിംഗ് അടയ്ക്കുകയായിരുന്നു.ഈ ഭാഗത്ത് പ്രത്യേക സംഘം ആനകള്‍ കാടിറങ്ങുന്നുന്നുണ്ടോയെന്ന് നിരീ ക്ഷിച്ച് വരുന്നതായി മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ എന്‍.സുബൈ ര്‍ പറഞ്ഞു.വന്യജീവികള്‍ കാടിറങ്ങുന്നത് തടയാന്‍ അനൈഡര്‍ സംവിധാനം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും യന്ത്രത്തിന്റെ തകരാര്‍ മൂലം ഇത് സാധ്യമായിട്ടില്ല.അടുത്തയാഴ്ച തന്നെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ അനൈഡര്‍ സംവിധാനം പരീക്ഷ ണാടിസ്ഥാനത്തില്‍ സ്ഥാപിക്കുമെന്നും റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ എന്‍.സുബൈര്‍,തിരുവിഴാംകുന്ന് ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ജയകൃഷ്ണന്‍,മണ്ണാര്‍ക്കാട് ആര്‍ആര്‍ടി ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.രാജേഷ്, പാലക്കയം ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മനോജ്,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശ്രീനിവാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തി ല്‍ നടന്ന ദൗത്യത്തില്‍ അഗളി,ഷോളയൂര്‍,മണ്ണാര്‍ക്കാട് ആര്‍ആര്‍ടി അംഗങ്ങളും വനപാലകരും വാച്ചര്‍മാരുള്‍പ്പടെ എണ്‍പതോളം പേരാണ് മാരത്തോണ്‍ ദൗത്യത്തില്‍ അണി നിരന്നത്.