പാലക്കാട്: നെല്ല് സംഭരണം നവംബറില്‍ തന്നെ ആരംഭിക്കണമെ ന്നും നെല്ല് സംഭരണ തുക പ്രഖ്യാപിച്ചത് മുഴുവന്‍ ലഭ്യമാക്കണമെ ന്നും കര്‍ഷക സമിതി പ്രതിനിധികള്‍ ജില്ലാ കാര്‍ഷിക വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.ജില്ലയില്‍ വന്യമൃഗ ആക്രമ ണം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വിവിധ പദ്ധതികള്‍ മുഖേന ലഭ്യമായിട്ടുള്ള കൊയ്ത്ത് യന്ത്രങ്ങള്‍ പ്രവര്‍ത്ത നക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു.ജില്ലയിലെ നെല്ല് സംഭരണം സമയബന്ധിതമായി നടത്തുമെന്നും, യോഗത്തില്‍ ഉയര്‍ന്നുവന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.കെ. സര സ്വതി പറഞ്ഞു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായുള്ള വിപുല മായ പ്രത്യേക കാര്‍ഷിക സമിതി യോഗം ചേരണമെന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പി. നിര്‍ദേശിച്ചു.വിവിധ വകുപ്പുകളുടെ സഹകരണ ത്തോടെ കാര്‍ഷികമേഖലയ്ക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരി ക്കാന്‍ സാധ്യമായ എല്ലാ ഇടപെടല്‍ നടത്തുമെന്നും നിയമസഭയില്‍ കര്‍ഷരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിക്കുമെന്നും പി.പി. സുമോദ് എം.എല്‍.എ. പറഞ്ഞു. കര്‍ഷകര്‍ക്ക് ഉഴവ് കൂലി ലഭ്യമാക്കുന്നതിന് ഈ സാമ്പത്തിക വര്‍ഷത്തില്‍ 11 കോടി രൂപ മാറ്റിവെച്ചതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണിഅറിയിച്ചു.

കര്‍ഷകദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ലാ കാര്‍ഷിക വികസന സമിതി യോഗം തീരുമാനിച്ചു. ‘ഒരു ലക്ഷം കൃഷിയിടങ്ങ ള്‍’ പുതിയ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ഒരു വാര്‍ഡിലെ ആറ് കൃഷിയിടങ്ങളില്‍ പുതുതായി ചിങ്ങം ഒന്നിന് രാവിലെ എട്ടിനും ഒന്‍പതിനും ഇടയില്‍ കൃഷി ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കി.കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി ജില്ല യിലെ കര്‍ഷകരെ ആദരിക്കുകയും ചെയ്യും.കഴിഞ്ഞ വികസന സമിതിയിലെ മിനുട്‌സ് യോഗത്തില്‍ അംഗീകരിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. വി.കെ. ശ്രീ കണ്ഠന്‍ എം.പി, പി.പി. സുമോദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈ സ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.കെ. സരസ്വതി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍.ആര്‍. മുരളി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു മാര്‍, കര്‍ഷക പ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധി കള്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!