അലനല്ലൂര്‍:പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ ജെന്‍ഡര്‍ ന്യൂട്രാലി റ്റി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ സമൂഹം ജാഗ്രത കാ ണിക്കണമെന്ന് അല്‍ ഹിക്മ അറബിക് കോളേജ് വിസ്ഡം സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.കുടുംബഭദ്രത തകര്‍ക്കുന്ന മാനവ വിരുദ്ധമായ ഇത്തരം സമീപനത്തെ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ ചെറുത്ത് തോല്‍പിക്കണം.പാഠ്യപദ്ധതിയിലൂടെ ജെന്‍ഡര്‍ ഓഡിറ്റിന് നിര്‍ദ്ദേശിച്ച് കൊണ്ടുളള പരാമര്‍ശം ദുരൂഹത യുളവാക്കുന്നുണ്ട്. അതിരുകളില്ലാത്ത സ്വതന്ത്രവാദവും ലൈംഗിക അരാജകത്വവും കുട്ടികളില്‍ വളര്‍ത്താനുള്ള ശ്രമത്തെ പ്രതിരോധി ക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാവണമെന്നും സമ്മേളനം ആവ ശ്യപ്പെട്ടു.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വി ഷൗക്കത്തലി അന്‍സാരി അദ്ധ്യക്ഷത വഹിച്ചു.വിസ്ഡം പാലക്കാട് ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, ഡോ.ഷിയാസ് സ്വലാഹി, കോളേജ് ചെയര്‍മാന്‍ അബ്ദുല്‍ കബീര്‍ ഇരിങ്ങല്‍തൊടി, വൈസ് പ്രിന്‍സിപ്പല്‍ റിഷാദ് പൂക്കാടഞ്ചേരി, അബ്ദുല്‍ സലാം മാസ്റ്റര്‍, യൂണിയന്‍ അഡൈ്വസര്‍ ആസിഫ് അല്‍ ഹികമി കോട്ടയം, മുഹമ്മദ് ഷഫീഖ് അല്‍ ഹികമി, ഷംഷാദ് അല്‍ ഹികമി കണ്ണൂര്‍, യൂണിയന്‍ ചെയര്‍മാന്‍ ഇ.അസ്ലം പാലക്കടവ്, സെക്രട്ടറി അമീന്‍ അഹ്മദ് മങ്കട എന്നിവര്‍ സംസാരിച്ചു.