അലനല്ലൂര്‍: വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേ ഷനും കിസാന്‍ സര്‍വ്വീസ് സൊസൈറ്റിയും സംയുക്തായി കാര്‍ഷി ക ഉപകരണ പ്രദര്‍ശനവും കാര്‍ഷികമേളയും സംഘടിപ്പിച്ചു. കാര്‍ ഷിക യന്ത്രവല്‍ക്കരണ ഉപ-പദ്ധതി സ്മാം മുഖേന 50 ശതമാ നം മു തല്‍ 80 ശതമാനം വരെ കാര്‍ഷികോപകരണങ്ങള്‍ക്ക് സര്‍ക്കാ ര്‍ സബ്‌സീഡി ലഭിക്കുന്ന രജിസ്‌ട്രേഷന്‍ സൗകര്യമൊരുക്കിയിരുന്നു. കുടുംബശ്രീ യൂണിറ്റുകളുടെയും കര്‍ഷകരുടെയും അവരുടെ ഉല്‍ പ്പന്നങ്ങളുടെ വിവിധ സ്റ്റാളുകള്‍,ജൈവ വളങ്ങള്‍, ജൈവ മരുന്നുക ള്‍,ഫലവൃക്ഷതൈകള്‍, വിവിധയിനം വിത്തുകള്‍ എന്നിവ മേളയി ല്‍ ഉണ്ടായിരുന്നു.അലനല്ലൂരിലെയും പരിസരപ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക് ഏറെ പുതുമയുള്ള കാര്‍ഷിക ഉപകരണങ്ങളാണ് പ്രദര്‍ശന സ്റ്റാളില്‍ ഒരുക്കിയിരുന്നത്.
കാര്‍ഷികമേള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുള്ളത്ത് ലത ഉദ്ഘാ ടനം ചെയ്തു. വി.എഫ്.പി.ഒ ചെയര്‍മാന്‍ കാസിം ആലായന്‍ അധ്യ ക്ഷനായി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഹംസ മുഖ്യ പ്രഭാ ഷണം നടത്തി.വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത വിത്തനോട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുല്‍ സലീം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജിഷ, വിനീത, ബഷീര്‍ പടുകു ണ്ടില്‍, റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡണ്ട് കെ.ഹബീബുള്ള അന്‍സാരി,പാലക്കാട് അഗ്രി ഹൈപ്പര്‍ മാര്‍ട്ട് എം.ഡി രമേശ് കുമാ ര്‍,അലനല്ലൂര്‍ പാലിയേറ്റീവ് ചെയര്‍മാന്‍ കെ.എസ് ശശിപാല്‍, ജെയിംസ് തെക്കേക്കുറ്റ്,ചൂരക്കാട്ടില്‍ രാധാകൃഷ്ണന്‍,ഷെരീഫ് പാല ക്കണ്ണി,ഷാറൂഖ് പാലക്കാട്,ജോബി, തോമസ് എന്നിവര്‍ സംസാരിച്ചു. വി.എഫ്.പി.ഒ സെക്രട്ടറി കരീം അലനല്ലൂര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ അരവിന്ദന്‍ ചൂരക്കാട്ടില്‍ നന്ദിയും പറഞ്ഞു.സ്മാം പദ്ധതി പ്രകാരം കാര്‍ഷിക ഉപകരണങ്ങള്‍ 50 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷന് താല്പര്യമുള്ള കര്‍ഷകര്‍ക്ക് വി.എഫ്.പി.ഒയുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.