കുമരംപുത്തൂര്‍: പുരോഗമന വാദത്തിന്റെ മറപിടിച്ച് ലിംഗ സമ ത്വമെന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ മതനിഷേധം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍.ഇതിനെതിരെ ശബ്ദിക്കുന്നവരെ അപരി ഷ്‌കൃത വാദികളാക്കി മാറ്റുകയാണെന്നും അതിനുദാഹരണമാണ് എം.കെ മുനീറിന്റെ പ്രസംഗത്തിനെതിരെ നടക്കുന്നതെന്നും ഗ ഫൂര്‍ പറഞ്ഞു.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ പഞ്ചായത്ത്,മുനിസിപ്പല്‍ തലങ്ങളില്‍ ആരംഭിക്കുന്ന സീതി സാഹിബ് അക്കാദമിയ പാഠശാലകളുടെ ജില്ലാതല ഉദ്ഘാ ടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുമരംപുത്തൂര്‍ ചുങ്കം എഎസ് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായ ത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് പച്ചീരി അധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡന്റ് പി എം മുസ്തഫ തങ്ങള്‍ ആമുഖ പ്രഭാഷണം നട ത്തി . മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കൊയക്കു ട്ടി, മണ്ഡലം ട്രഷറര്‍ ഹുസ്സൈന്‍ കൊളശ്ശേരി , പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി മുഹമ്മദലി അന്‍സാരി , ജന. സെക്രട്ടറി അസീസ് പച്ചീരി, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം , ജില്ലാ ഒബ്‌സെര്‍വര്‍ ഉനൈസ് മാരായമംഗലം, മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി , ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ , ട്രഷറര്‍ ഷറഫു ചങ്ങലീരി, നൗഷാദ് പടിഞ്ഞാറ്റി, ജന.സെക്രട്ടറി റഹീം ഇരുമ്പന്‍ , ട്രഷറര്‍ ഇല്യാസ് പൂരമണ്ണില്‍ സംസാരിച്ചു.
പ്രത്യേക പരിശീലനം നേടിയ ആര്‍ പി മാരായ ഫൈസല്‍ വാഫി കാടാമ്പുഴ , അലി മാസ്റ്റര്‍ ആര്യമ്പാവ് എന്നിവര്‍ ക്ളാസിനു നേതൃ ത്വം നല്‍കി.വൈശ്യന്‍ മുഹമ്മദ് , സഹദ് അരിയൂര്‍ , കെ യു ഹംസ , റഷീദ് തോട്ടശേരി , ബഷീര്‍ കാട്ടിക്കുന്നന്‍ ,പി കെ ഹമീദ് , സജീര്‍ നെട്ടരക്കടവ് , കെ കെ ഹുസ്സൈന്‍ പങ്കെടുത്തു.കുമരംപുത്തൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പാഠശാലയോടെയാണ് യൂത്ത് ലീഗ് സം ഘടനാ ചരിത്രത്തിലെ ശ്രദ്ദേയമായ പദ്ധതിക്ക് ജില്ലയില്‍ തുടക്ക മായത് . ആറു മാസ കാലയളവില്‍ നടക്കുന്ന ഓരോ പാഠശാല കളിലും നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയ 50 പഠിതാക്കളാണ് സംബന്ധിക്കുന്നത്.