കോട്ടോപ്പാടം: ജനവാസ മേഖലയില്‍ കണ്ട രാജവെമ്പാലയെ വന പാലകര്‍ അതിസാഹസികമായി പിടികൂടി.കോട്ടോപ്പാടം തിരുവി ഴാംകുന്നിന് സമീപം വെള്ളാരംകുന്നില്‍ നിന്നാണ് ഒമ്പതടിയോളം നീളമുള്ള വമ്പന്‍ രാജവെമ്പാല വനപാലകരുടെ പിടിയിലായത്. രാ വിലെ എട്ടരയോടെയാണ് നാട്ടുകാര്‍ മരക്കൊമ്പില്‍ രാജവെമ്പാല യെ കണ്ടത്.ഉടന്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.ഇവിടെ നിന്നുമെത്തിയ വനപാലകരും മണ്ണാര്‍ക്കാട് നിന്നുമെത്തിയ ദ്രുതപ്രതികരണ സേനയും ചേര്‍ന്നാണ് സാഹസികമായി രാജവെമ്പാലയെ വരുതിയിലാക്കിയത്. ഇരവിഴു ങ്ങി മരത്തില്‍ വിശ്രമിക്കുന്ന നിലയിലായിരുന്നു പാമ്പ്.ഇതിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനെ മരത്തില്‍ നിന്നും താഴെയുള്ള നീര്‍ ച്ചാലിലേക്ക് പതിക്കുകയും ചെയ്തു.നീര്‍ച്ചാലിലെ വെള്ളത്തിലൂടെ ഒഴുകിയ പാമ്പിനെ വിദഗ്ദ്ധമായാണ് പിടികൂടിയത്. തിരുവിഴാംകു ന്ന് ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ യു.ജയകൃഷ്ണന്‍, എസ്.എഫ്. ഒ. ഒഹരിദാസ്. ബി..എഫ്. ഓ മാരായ ബി. സുബ്രമണ്യന്‍, കെ. എസ്. സന്ധ്യ, പി.ഷാഹിന സി.വസന്ത ഫോറസ്റ്റ് വാച്ചര്‍മാരായ ഷിഹാബ്, സുരേന്ദ്രന്‍, നാണി, ജോതിഷ്.ആര്‍ ദ്രുത പ്രതികരണ സേന ഡെപ്യൂ ട്ടി ആര്‍.എഫ്.ഒ. വി.രാജേഷ്, കെ.പി. അന്‍വര്‍ സാദത്ത്, രാഹുല്‍ .എം.ആര്‍, പഴനി സ്വാമി, കെ.അന്‍സാര്‍..എ.പ്രദീപ് കുമാര്‍ എന്നിവര്‍ ദൗത്യത്തിന് നേതൃത്വം നല്‍കി.