മണ്ണാര്‍ക്കാട്:തൊഴിലുറപ്പ് ക്ഷേമ പദ്ധതി നടപ്പിലാക്കണമെന്ന് തൊ ഴിലുറപ്പ് പദ്ധതി കുടുംബശ്രീ തൊഴിലാളി യൂണിയന്‍ (എസ്ടിയു) ജി ല്ലാ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുക,സി.ഡി.എസ് അംഗങ്ങള്‍ക്ക് യാത്ര ബത്ത അനുവദിക്കുക, സി.ഡി.എസ് ജീവന ക്കാര്‍ക്കുള്ള വേതനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് ഉദ്ഘാട നം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ്.എം നാസര്‍ അധ്യക്ഷത വഹിച്ചു. എസ്.ടി.യു – ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. നാസര്‍ കൊമ്പത്ത് തൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികളെ സംബന്ധിച്ച് മുഖ്യ പ്രഭാഷണത്തിലൂടെ വിശദീകരിച്ചു. ഫെഡറേഷന്‍ സംസ്ഥാന ട്രഷ റര്‍ കെ.പി ഉമ്മര്‍, ജില്ലാ ഭാരവാഹികളായ, റഫീഖ പാറക്കോട്ട്, പാറ യില്‍ മുഹമ്മദാലി, മേലാടിയില്‍ വാപ്പുട്ടി, എ. ഷംസുദ്ദീന്‍, സി. സുനിത, നാസര്‍ പാതക്കര, സംജിത് ബാബു, ഷാഹിന എരേരത്ത്, രജനി ചന്ദ്രന്‍, യു.പി നിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
എസ്.ടി.യു ജില്ലാ ട്രഷറര്‍ കെ.ടി ഹംസപ്പ റിട്ടേണിങ് ഓഫീസറാ യിരുന്നു. ജില്ലാ ഭാരഹികളായി എസ്.എം നാസര്‍ പിരായിരി (പ്രസി), മാസിത സത്താര്‍ മണ്ണാര്‍ക്കാട്, റഫീന മുത്തനില്‍ കോട്ടോപ്പാടം, സി.കെ റംല കാരാകുറുശ്ശി, സ്മിത മുല്ലപ്പറമ്പില്‍ നെല്ലായ, ടി.പി സെഫിയ തച്ചനാട്ടുകര (വൈ. പ്രസി). പാറോക്കോട്ട് റഫീഖ (ജന. സെക്ര), പാറയില്‍ മുഹമ്മദാലി (വര്‍ക്കിങ് സെക്ര), സി.എസ് മുജീ ബ് റഹ്മാന്‍ പിരായിരി, രജനി ചന്ദ്രന്‍ തൃത്താല, റുബീന ചോലക്കല്‍ കോട്ടോപ്പാടം, സാജിറ കരിമ്പുഴ, റസീന വറോടന്‍ കുമരംപുത്തൂര്‍, സീനത്ത് കൊങ്ങത്ത് അലനല്ലൂര്‍ (സെക്ര), ജസീന അക്കര (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.