അലനല്ലൂര്‍: ജീവിതയാത്രയില്‍ 80 വര്‍ഷങ്ങള്‍ പിന്നിടുന്ന സാഹിത്യ കാരന്‍ ടി.ആര്‍.തിരുവിഴാംകുന്നിന് പാറപ്പുറം അക്ഷര വായനശാല യുടെയും പൗരാവലിയുടെയും സ്‌നേഹാദരം. അശീതി എന്ന പേരി ല്‍ നടന്ന സംഗമം എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വായനക്കാരെ പ്രചോദിപ്പിക്കുന്ന നര്‍മ്മവും മാനവികവുമായ എഴു ത്താണ് ടി.ആറിന്റേതെന്ന് എംഎല്‍എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം അശ്വതി അധ്യക്ഷയായി.നിരവധി പേര്‍ ടി.ആറിനെ പൊ ന്നാടയണിയിച്ച് ആദരിച്ചു. എല്‍എസ്എസ്, യുഎസ്എസ്, എസ്എ സ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോ ദിച്ചു.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി. എന്‍.മോഹനന്‍ മാസ്റ്റര്‍, ഡോ.ഇ.ബാസിം, ഡോ. ടി.പി.ശിഹാബുദ്ദീന്‍,അച്യുതന്‍ പനച്ചികു ത്ത്, ചന്ദ്രന്‍ തച്ചമ്പാറ, ശശിധരന്‍ പൊറ്റശ്ശേരി, ഇ.സ്വാമിനാഥന്‍, അഭി ജിത്ത് ചേലക്കാട്, ടി. കൗസല്യ തുടങ്ങിയവര്‍ സംസാരിച്ചു.
കവിസംഗമവും ഗ്രന്ഥലോകം,യുക്തിരേഖ മാസികകളുടെ പ്രകാ ശനവും നടന്നു.കവികളായ ഡോ.സുഷമബിന്ദു, അരിയൂര്‍ രാമകൃ ഷ്ണന്‍, വിനോദ് ചെത്തല്ലൂര്‍, മധു അലനല്ലൂര്‍, ഭാസ്‌കരന്‍ അലനല്ലൂര്‍, ടി.ആര്‍.സുനന്ദ തുടങ്ങിയവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. ബാലവേദി, വനിതാവേദി അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടി കളും അരങ്ങേറി.