മണ്ണാര്‍ക്കാട്: റോഡരികില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന ഉണങ്ങിയ വന്‍മരം മുറിച്ചുനീക്കാന്‍ തുടങ്ങി. സംസ്ഥാന പാതയായ കുമരംപുത്തൂര്‍ – ഒലിപ്പുഴ റോഡില്‍ ചുങ്കം എ.യു.പി സ്കൂളിന് സമീ പത്തുളള മരമാണ് പരാതികള്‍ക്കൊടുവില്‍ മുറിച്ച് നീക്കാന്‍ തുടങ്ങിയത്. തൊട്ടടുത്തുളള സ്കൂളിനും സമീപത്തെ വീടുകള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ഭീഷണിയായി നിന്നിരുന്ന മരമാണ് നിരവധി പരാതികള്‍ക്ക് ശേഷം മുറിക്കാന്‍ തുടങ്ങിയത്. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. വൈദ്യുതി ലൈന്‍ അഴിച്ച് മാറ്റി മുറിക്കേണ്ടതി നാല്‍ തിങ്കളാഴ്ച മരം പൂര്‍ണ്ണമായും മുറിച്ചു നീക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. സ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ ലക്ഷ്മിക്കുട്ടി, ക്ഷേമകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍, സെക്രട്ടറി കെ.വി രാധാകൃഷ്ണന്‍ നായര്‍, അസി.എഞ്ചിനീയര്‍ ജമീല തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
