കോട്ടോപ്പാടം: കൃഷിയിടങ്ങളിലെത്തി നാശം വിതക്കുന്ന കാട്ടാന കള്‍ വീട്ടുമുറ്റത്തേക്കും എത്തി തുടങ്ങിയതോടെ ഭീതി പേറി കഴി യുകയാണ് തിരുവിഴാംകുന്ന് കാളംപുള്ളിയിലെ ഇരുപതോളം കുടുംബങ്ങള്‍.കഴിഞ്ഞ ദിവസം പുളിക്കലടി കോളനിയിലെ ശാരദയുടെ വീട്ടിലെത്തിയ കാട്ടാനകള്‍ വീടിന് പുറത്തുണ്ടായി രുന്ന പാത്രങ്ങളും സമീപത്തെ ക്ഷേത്രമതിലും തകര്‍ത്തു.

പൊരുതന്‍മലയുടെ പടിഞ്ഞാറന്‍ ഭാഗത്ത് നിന്നാണ് കാളംപുള്ളി യിലേക്ക് കാട്ടാനകള്‍ വരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.കിഫ്ബി ഫണ്ട് വിനിയോഗിച്ച് മാസങ്ങള്‍ക്ക് മുമ്പ് കരടിയോട്, കാളംപുള്ളി, പുളിക്കലടി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സോളാര്‍ ഫെന്‍സിംഗ് നട ത്തിയിട്ടുണ്ട്.എന്നാല്‍ കാട്ടാനകള്‍ ഇതും നശിപ്പിച്ചാണ് ജനവാസ കേന്ദ്രത്തിലേക്ക് വരുന്നത്.ഒരു മാസത്തോളമായി 13 ഓളം വരുന്ന കാട്ടനസംഘം പ്രദേശത്ത് എത്തുന്നുണ്ട്.പൂളക്കുന്നിലുള്ള ബാംബൂ പ്ലാന്റേഷനിലാണേ്രത ഇവ തമ്പടിക്കുന്നത്.ഇരുട്ട് വീണാല്‍ ഇവ ജനവാസ കേന്ദ്രത്തിലെക്കേത്തും.കൃഷിയിടങ്ങളില്‍ കയറി കണ്ട തെല്ലാം നശിപ്പിക്കും.കാട്ടാനകള്‍ ഇതിനകം മൂവായിരത്തോളം വാഴകളും ആയിരത്തോളം കവുങ്ങുകളും നശിപ്പിച്ചിട്ടുള്ളതായാണ് ആക്ഷേപം.

സന്ധ്യമയങ്ങിയാല്‍ കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലേക്കുന്നത് പതിവായിട്ടുണ്ടെന്നും ഇരുട്ടി വെളുക്കുവോളം പ്രദേശത്ത് ഇവ വിഹ രിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.രാവിലെ പാല്‍ കൊണ്ട് പോ കാന്‍ ക്ഷീരകര്‍ഷകരും ടാപ്പിങിന് പോകാന്‍ തൊഴിലാളികളും കുട്ടികളെ മദ്രസയിലേക്ക് അയക്കാന്‍ രക്ഷിതാക്കളും ഭയപ്പെടുക യാണ്.ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടും ശാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാരിന്റെയോ വനംവകുപ്പിന്റെയോ ഭാഗത്ത് നി ന്നും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് പൊതുപ്രവര്‍ത്തകനാ യ സി.ജെ രമേശ് പറഞ്ഞു.വനാതിര്‍ത്തിലെ സോളാര്‍ ഫെന്‍സിംഗ് അറ്റകുറ്റപണി നടത്തി കാര്യക്ഷമമാക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുക ളുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്നും രമേശ് ആവശ്യ പ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!