പാലക്കാട്: കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കൈമാറ്റം വൈകുന്നതിനെതിരെ സിഐടിയു പ്രക്ഷോഭത്തിലേക്ക്. ഇന്‍ സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് അടിയന്തരമായി സംസ്ഥാന സര്‍ക്കാരി ന് കൈമാറാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തില്‍ ഇന്ന് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. വൈകീട്ട് നാലിന് കഞ്ചിക്കോട് ആര്‍ബി ഓഡിറ്റോറിയത്തില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും.

20 വര്‍ഷത്തിലേറെയായി സ്ഥിര സ്വഭാവമുള്ള ജോലിചെയ്യുന്ന കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും കമ്പനി സം സ്ഥാന സര്‍ക്കാരിന് കൈമാറാന്‍ ഒപ്പിട്ട ധാരണപത്രം കേന്ദ്ര സര്‍ക്കാ ര്‍ നടപ്പാക്കണമെന്നും ആവശപ്പെട്ട് വലിയ ബഹുജന പ്രക്ഷോഭം ആരംഭിക്കാനാണ് സിഐടിയു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തീ രുമാനം.രാജസ്ഥാനിലെ കോട്ട യൂണിറ്റിന്റെ നഷ്ടത്തിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധി ക്കപ്പെട്ട പാലക്കാട്ടെ ജീവനക്കാര്‍ കോട്ട അടച്ചുപൂട്ടി മൂന്ന് വര്‍ഷം കഴിഞ്ഞും അനിശ്ചിതാവസ്ഥയില്‍ തുടരു കയാണ്.ലാഭത്തില്‍ പ്രവ ര്‍ത്തിച്ചിട്ടും 1997ലെ ശമ്പളവും ആനുകൂ ല്യങ്ങളുമാണ് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും സിഐടി യു പ്രസ്താവനയില്‍ അറിയിച്ചു.

കേന്ദ്ര പൊതു മേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റ ഡിന്റെ മാതൃസ്ഥാപനമായ കോട്ട യൂണിറ്റ് നഷ്ടത്തിന്റെ പേരില്‍ അടച്ച് പൂട്ടുന്നതിനോടൊപ്പം ലാഭത്തിലുള്ള പാലക്കാടു യൂണിറ്റ് അടച്ച് പൂട്ടുമെന്നും മറ്റ് പോംവഴികള്‍ ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാട് എടുത്തപ്പോഴാണ് സ്ഥാപനം സംരക്ഷിക്കുന്നതിനായി കേരള സര്‍ക്കാര്‍ പാലക്കാട് യൂണിറ്റ് ഏറ്റെടുക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചത്.ഇതിനിടെ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കോട്ട യൂണിറ്റ് 2017 ഏപ്രില്‍ 18ന് അടച്ചുപൂട്ടിയപ്പോള്‍ പാലക്കാട് യൂണിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മുന്നോട്ടു വരുകയും കമ്പനി കൈമാറാന്‍ 2018 നവംബര്‍ 16ന് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുമായി എംഒയു ഒപ്പ് വയ്ക്കുകയും ചെയ്തു.ഊര്‍ജ്ജ മേഖ ലക്കുള്ള വിവിധയിനം കണ്‍ട്രോള്‍ വാല്‍വുകള്‍ ഉദ്പ്പാദിപ്പിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ് ഇന്‍സ്ട്രുമെന്റേഷന്‍ പാലക്കാട്.തുടക്കം മുതല്‍ ലാഭകരമായി പ്രവര്‍ത്തിച്ചു വരികയാ ണ്.മൂന്ന് വര്‍ഷത്തിലധികം നീണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 63 കോടി രൂപ നല്കി ഏറ്റെടുക്കുന്നതിനുള്ള ധാരണാ പത്രം 2018 നവംബര്‍ 16 ന് കേന്ദ്ര സര്‍ക്കാരുമായി സംസ്ഥാനം ഒപ്പുവച്ചത്. എന്നാല്‍ ഈ ധാരണക്ക് വിരുദ്ധമായി കേരള സര്‍ക്കാര്‍ സൗജന്യ മായി നല്കിയ ഭൂമിക്കും വില കണക്കാക്കണമെന്ന ആവശ്യം കേന്ദ്രം ഉന്നയിച്ചതോടെ കൈമാറ്റ നടപടികള്‍ മരവിച്ചതായും സിഐടിയു ആരോപിച്ചു.

വ്യവസായം ആരംഭിക്കുന്നതിനായി 1964ല്‍ സംസ്ഥാന സര്‍ക്കാര്‍ പൊന്നും വിലക്ക് ഏറ്റെടുത്തു സൗജന്യമായി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ 564 ഏക്കര്‍ ഭൂമിയിലാണ്, പാലക്കാട് എംപിയും ലോക്‌സ ഭയിലെ പ്രതിപക്ഷ നേതാവുമായിരുന്ന എകെജിയുടെ പാര്‍ലിമെ ന്റിലെ സത്യാഗ്രഹത്തെ തുടര്‍ന്ന് 1974ല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആരംഭിച്ചത്. കേരള സര്‍ക്കാര്‍ സൗജന്യമായി നല്കിയ ഈ ഭൂമിക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വില ആവശ്യപ്പെടുന്നത്. അന്ന് നല്കിയ 564 ഏക്കര്‍ ഭൂമിയില്‍ നിലവില്‍ 122 ഏക്കര്‍ സ്ഥലമാണ് ഇപ്പോള്‍ ഇന്‍ സ്ട്രുമെന്റേഷന്റെ കൈവശം ഉള്ളത്. ബാക്കി ഭൂമി പല കാല ങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേന്ദ്രീയ വിദ്യാലയം, എഫ്‌സിആര്‍ഐ, കോച്ചുഫാക്റ്ററി എന്നീ സ്ഥാപനങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് കല്യാണ മണ്ഡപം എന്നിവക്ക് വിട്ടു കൊടുത്തു. 56000 കോടി രൂപ ആസ്തിയുള്ള രാജ്യ രക്ഷാ സ്ഥാപനമായ ബിഇഎം എല്‍ തുച്ഛമായ വിലയ്ക്ക് സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് വില്ക്കുന്ന കേന്ദ്ര സര്‍ക്കാരാണ് കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമിക്ക് അന്യായമായി തീവില ആവശ്യപ്പെട്ട് കമ്പനി കൈമാറ്റം അട്ടിമറിക്കുന്നതെന്നും സിഐടിയു ആരോപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!