കല്ലടിക്കോട്: ദേശീയപാതയില്‍ പനയമ്പാടം ഇറക്കത്തില്‍ കാര്‍ നി യന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു.അട്ടപ്പാടി സ്വദേശി വിനു (31)നാണ് പരിക്കേറ്റത്.കാറില്‍ യുവതിയും രണ്ട് കുട്ടികളുമു ണ്ടായിരുന്നു.ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു അപക ടം.പരിക്കേറ്റയാളെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു.സന്നദ്ധ പ്രവര്‍ത്തകന്‍ ഷെമീറിന്റെ നേതൃത്വത്തിലാ ണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അട്ടപ്പാടിയില്‍ നിന്നും തൃശ്ശൂരി ലേക്ക് പോവുകയായിരുന്ന കാര്‍.അപകട സമയത്ത് മഴയുണ്ടായിരു ന്നു.വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം വിട്ട് തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.കഴിഞ്ഞ മാസം അട്ടപ്പാടി ഡിവൈഎസ്പി സഞ്ചരിച്ചിരുന്ന കാര്‍ ഇതേ സ്ഥലത്ത് നിയ ന്ത്രണം വിട്ട് തലകീഴായി മറിഞ്ഞിരുന്നു.
ദേശീയപാതയിലെ അപകടതുരുത്തായ പനയമ്പാടത്ത് മഴയാരം ഭിച്ച ശേഷം ദിവസവും അപകടങ്ങളുണ്ടാകുന്നുണ്ട്.പത്ത് അപകട ങ്ങള്‍ വരെ സംഭവിച്ച ദിവസങ്ങളുണ്ട്.റോഡ് നവീകരണം പൂര്‍ത്തി യാക്കിയ ശേഷം നൂറ് കണക്കിന് അപകടങ്ങളുണ്ടായതില്‍ നിരവ ധി ജീവനുകള്‍ പൊലിഞ്ഞിരുന്നു.പരിക്കേറ്റവരും അനവധിയാണ്. നൂറ് കണക്കിന് വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.അപകടങ്ങള്‍ പെരു കുന്ന ഘട്ടത്തില്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും വാഹന ങ്ങളുടെ വേഗത കുറയ്ക്കാന്‍ ഡിവൈഡര്‍,സൂചന ബോര്‍ഡ്, റോഡി ല്‍ ഗ്രിപ്പ് ഇടല്‍,റാമ്പിള്‍ സ്ട്രിപ്പ് സ്ഥാപിക്കല്‍ എന്നീ പൊടിക്കൈക ള്‍ നടത്തുമെങ്കിലും ഇത് കൊണ്ടൊന്നും പനയമ്പാടം മേഖല അപക ടമുക്തമാകുന്നില്ല.അടുത്തിടെ സ്ഥാപിച്ച ഹമ്പുകള്‍ കൂടുതല്‍ അപ കടങ്ങള്‍ക്ക് ഇടയാക്കുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം കെ ശാന്തകുമാരി എംഎല്‍എയുടെ നേതൃത്വത്തി ല്‍ ചേര്‍ന്ന ദേശീയപാത അതോറിറ്റി, പൊലീസ്,മോട്ടോര്‍വാഹന വ കുപ്പ്,റെവന്യുവകുപ്പ് എന്നിവരുടെ യോഗത്തിലും അപകടങ്ങളെ കുറിച്ചുള്ള ആശങ്ക നാട്ടുകാര്‍ പ്രകടിപ്പിച്ചിരുന്നു.ദുബായ് കുന്ന് മുതല്‍ പനയമ്പാടം വരെയുള്ള കുന്ന് താഴ്ത്തി വളവിന്റെ തീവ്രത കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ഇത് പ്രായോഗികമെന്ന നിലപാടാണ് ദേശീയപാത അധികൃതര്‍ പങ്കുവെച്ചത്. അപകടങ്ങള്‍ ക്ക് തടയിടാന്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍,സ്ഥലം പരിശോധിച്ച് അഴു ക്കുചാലിനാവശ്യമായ നടപടിയെടുക്കല്‍,പൊലീസിന്റെ സഹായ ത്തോടെ വേഗ നിയന്ത്രണത്തിനാവശ്യമായ ബോര്‍ഡുകള്‍ സ്ഥാപി ക്കല്‍,സ്പീഡ് ബ്രേക്കറുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കല്‍ എന്നിവ അടിയന്തരമായി നടപ്പിലാക്കാനാണ് യോഗത്തില്‍ ധാരണ യായത്.എന്നാല്‍ ദേശീയപാത പുനര്‍നിര്‍മാണം മാത്രമാണ് അപക ടം കുറയ്ക്കുന്നതിനുള്ള ശാശ്വത പരിഹാരമെന്നാണ് നാട്ടുകാര്‍ ആ വര്‍ത്തിക്കുന്നത്.ഉന്നത തല സംഘം സ്ഥലത്ത് പരിശോധന നടത്തി റോഡ് പുനര്‍നിര്‍മിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ഉണ്ടാക ണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.