പാലക്കാട്: തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവി ഷബാധ. പേവിഷബാധയുളള മൃഗങ്ങള്‍ നക്കുകയോ, മാന്തുകയോ, കടിക്കുകയോ ചെയ്യുമ്പോഴാണ് പേവിഷബാധയേല്‍ക്കുന്നത്. 99% പേവിഷബാധയും ഉണ്ടാകുത് നായകള്‍ മുഖേനയാണ്. വളര്‍ത്ത് മൃ ഗങ്ങളായ പൂച്ച, പശു, ആട് എന്നിവ കൂടാതെ മലയണ്ണാന്‍, കുരങ്ങ്, പോലുള്ള വന്യമൃഗങ്ങളില്‍ നിന്നും പേവിഷബാധയുണ്ടാകാം. രോ ഗപ്രതിരോധ കുത്തിവെപ്പിലൂടെ ഈ രോഗത്തെ പൂര്‍ണ്ണമായും തട യാവുന്നതാണ്. മൃഗങ്ങളില്‍ നിന്നും പകരുന്നതിനാല്‍ എല്ലാ വളര്‍ ത്തും നായ്കളെയും പൂച്ചകളെയും രോഗപ്രതിരോധത്തിന് വിധേയ മാക്കി ലൈസന്‍സ് എടുക്കുന്നതു വഴി ഒരു പരിധിവരെ രോഗം പക രുന്നത് തടയാം.


ലക്ഷണങ്ങള്‍
തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്തനുഭവപ്പെടുന്ന വേദനയും തരിപ്പുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍് വെളിച്ചം, വായു, വെള്ളം എന്നിവയോടുള്ള ഭയം ഉണ്ടാകുന്നു. സാധാരണ ഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ എടുക്കും. ചിലപ്പോള്‍ അത് ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ ആകാം.


മൃഗങ്ങള്‍ നക്കുകയോ, മാന്തുകയോ കടിക്കുകയോ ചെയ്താല്‍
മുറിവുള്ള ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനുറ്റ് നേരം കഴുകി മുറിവ് വൃത്തിയാക്കുക. ഇത് അപകടസാധ്യത 90% വരെ കുറയ്ക്കും.


സോപ്പ് ഉപയോഗിച്ച് കഴുകിയതിനു ശേഷം വേണമെങ്കില്‍ ബെറ്റാഡിന്‍/ഡെറ്റോള്‍/പൊവിഡോണ്‍ അയഡിന്‍ എിവ ഉപയോഗിച്ച് മുറിവ് വൃത്തിയാക്കാം. മറ്റു മരുന്നുകള്‍ പൗഡറുകള്‍, പേസ്റ്റ് എിവയൊും മുറിവില്‍ പുരട്ടരുത്.എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രതിരോധ ചികിത്സ തേടുക.

മൃഗങ്ങളുടെ കടി, മാന്തല്‍, നക്കല്‍ എന്നിവ ഉണ്ടായി ദീര്‍ഘനാള്‍ കഴിഞ്ഞാലും ഡോക്ടറെ കണ്ട് പ്രതിരോധ കുത്തിവെയ്പ്പെടുക്കാന്‍മടിക്കരുത്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടി കാത്ത് നില്‍ക്കരുത്.

എങ്ങനെ പ്രതിരോധിക്കാം
വളര്‍ത്തു മൃഗങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക. നാടന്‍ നായ ആയാലും വിദേശ ഇനം നായ ആയാലും പ്രതിരോധ കുത്തിവെയ്പ്പെടുക്കണം


നായകള്‍ ജനിച്ച് രണ്ട് മാസം കഴിഞ്ഞ് തൊട്ടടുത്ത മാസവും കൂടാതെ എല്ലാ വര്‍ഷവും ബൂസ്റ്റര്‍ ഡോസ് വാക്സിനും നല്‍കണം.
മൃഗങ്ങളോട് കുരുതലോടെ ഇടപെടുക, ഉപദ്രവിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്യരുത്.


മൃഗങ്ങള്‍ കടിക്കുകയോ, മാന്തുകയോ, നക്കുകയോ ചെയ്താല്‍ ആ വിവരം യഥാസമയം അധ്യാപകരെയോ, രക്ഷിതാക്കളേയോ അറിയിക്കണം എന്ന്് കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കുക.
മൃഗങ്ങളെ പരിപാലിക്കുന്ന വ്യക്തികളും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുക.


പേവിഷബാധ മാരകമാണ്. കടിയേറ്റാല്‍ ഉടനെയും തുടര്‍ന്ന്് 3, 7, 28 എന്നീ ദിവസങ്ങളിലും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം.


പേവിഷബാധയ്ക്കെതിരെ മുന്‍കാലഘട്ടങ്ങളില്‍ നല്‍കിയിരുന്ന വളരെ വേദനയുണ്ടാകുന്ന 14 കുത്തിവെയ്പ്പുകള്‍ക്കു പകരം ലളിതവും, വേദനാരഹിതവും സൗജന്യവുമായ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.
തെറ്റിധാരണകള്‍

മൃഗങ്ങള്‍ കടിച്ചാല്‍ മാത്രമേ പേവിഷബാധയുണ്ടാകൂ.
വളര്‍ത്തുനായ കടിച്ചാല്‍ പേവിഷബാധയുണ്ടാകില്ല.


എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ മാത്രം ചികിത്സ തേടിയാല്‍ മതി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!