പാലക്കാട്: ജില്ലയില്‍ പേവിഷബാധ പ്രതിരോധം ലക്ഷ്യമിട്ട് ബോ ധത്ക്കരണം നല്‍കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പേവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വി ദ്യാര്‍ത്ഥി മരിച്ച സാഹചര്യത്തില്‍ പഞ്ചായത്തുകള്‍,നഗരസഭകള്‍ കേന്ദ്രീകരിച്ച് പേവിഷബാധ പ്രതിരോധത്തില്‍ ബോധവത്ക്കരണം നടത്തുന്നതിന് തീരുമാനമായി.വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള പ്രതിരോ ധ കുത്തിവെയ്പുകള്‍ കൃത്യമായി എടുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തു ന്നതിനും,പൊതുഇടങ്ങളില്‍ അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെ റിയുന്നത് തെരുവ് നായ്ക്കള്‍ പെരുകാനിടവരുത്തുന്നതിനാല്‍ അത് ഒഴിവാക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൃത്യ മായി ബോധവല്‍ക്കരണം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
നായകളുടെ വദ്ധ്യകരണം, തെരുവ് നായ്ക്കളുടെ പ്രതിരോധ കു ത്തിവെയ്പ് എന്നിവയെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്തു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഡി.എം.ഒ. കെ.പി. റീത്ത, അനിമല്‍ ഹസ്ബന്ററി ജില്ലാ ഓഫീസര്‍ ഡോ. പത്മജ, മൃഗസംരക്ഷണം, ആരോഗ്യം, മുനിസിപ്പാലിറ്റികള്‍ എന്നിവട ങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
പേവിഷബാധ – മരണപ്പെട്ട വിദ്യാർത്ഥിനിയുടെ വീടും പരിസരവും ഡി.എം.ഒ. യും ജില്ലാ സർവൈലെൻസ് ടീമും സന്ദർശിച്ചു
ജില്ലയില്‍ പേവിഷബാധ മൂലം കഴിഞ്ഞ ദിവസം മരണപ്പെട്ട വി ദ്യാര്‍ത്ഥിനിയുടെ വീടും പരിസരവും ഡി.എം.ഒ. കെ.പി. റീത്തയും ആരോഗ്യ വകുപ്പിന്റെ ജില്ലാ സര്‍വൈലെന്‍സ് ടീമും സന്ദര്‍ശിച്ചു. അടുത്തുള്ള വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചതെന്നും കടിച്ച തിന് ശേഷം വാക്‌സിനുകള്‍ കൃത്യമായി എടുത്തിരുന്നതായും മറ്റ് അസുഖങ്ങളൊന്നും കുട്ടിക്ക് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതു മായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാന ആരോഗ്യവകുപ്പിനും , ആ രോഗ്യ വകുപ്പ് മന്ത്രിക്കും നല്‍കിയാതായും ഡി.എം.ഒ. അറിയിച്ചു. മരണ കാരണം കണ്ടെത്തിയിട്ടില്ല. സംസ്ഥാന ആരോഗ്യ വകുപ്പി ന്റെ നിര്‍ദേശം അനുസരിച്ചായിരിക്കും തുടര്‍ നടപടികളെന്നും ഡി.എം.ഒ. അറിയിച്ചു.