തച്ചമ്പാറ: തനതു വരുമാന വര്‍ധനവില്‍ പ്രതീക്ഷിത ലക്ഷ്യം കൈ വരിച്ച തച്ചമ്പാറ ഗ്രാമ പഞ്ചായത്തിന് ആദരം.പലക്കാട് മങ്കര ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വേലായുധന്‍, ഡെ പ്യുട്ടി ഡയറക്ടര്‍ ഗോപിനാഥ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സീനി യര്‍ സൂപ്രണ്ട് ജലജയില്‍ നിന്നും തച്ചമ്പാറ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ്ജ് ജിബുമോന്‍ ഡാനിയേല്‍ ഏറ്റുവാങ്ങി.

നികുതി വരുമാന വര്‍ധനവില്‍ മികച്ച നേട്ടമുണ്ടാക്കാനായി പരിശ്ര മിച്ച ജീവനക്കാരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍ കുട്ടി മൊമെന്റോയും പ്രശസ്തി പത്രവും നല്‍കി അനുമോദിച്ചു.
