തിരുവനന്തപുരം: ലൈഫ് കരട് പട്ടികയിലെ ഒന്നാം ഘട്ടം അപ്പീല്‍ സമയം അവസാനിച്ചപ്പോള്‍ ലഭിച്ചത് 73,138 അപ്പീലുകളും 37 ആ ക്ഷേപങ്ങളുമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഇതില്‍ 60,346 അപ്പീ ലുകള്‍ ഭൂമിയുള്ള ഭവനരഹിതരുടെയും 12792 അപ്പീലുകള്‍ ഭൂമി യില്ലാത്ത ഭവനരഹിതരുടെയുമാണ്. ഇതിന് പുറമെ ലിസ്റ്റില്‍ അന ര്‍ഹര്‍ കടന്നുകൂടിയെന്ന് ആരോപിച്ചുള്ള 37 ആക്ഷേപങ്ങളും ലഭി ച്ചിട്ടുണ്ട്.പാലക്കാട് ജില്ലയില്‍ നിന്നാണ് കൂടുതല്‍ അപ്പീല്‍ ലഭിച്ചത്. ജൂണ്‍ 10ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ ജൂണ്‍ 17ന് രാത്രി 12 മണി വരെയാണ് ആദ്യഘട്ട അപ്പീലിന് സമയം അനുവദിച്ചിരുന്നത്. ജൂണ്‍ 29നകം ഒന്നാം ഘട്ടം അപ്പീലുകളും അപേക്ഷകളും തീര്‍പ്പാക്കും.

ഗ്രാമപഞ്ചായത്തിലെ അപ്പീലുകള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി യും നഗരസഭകളിലേത് നഗരസഭാ സെക്രട്ടറിയും കണ്‍വീനര്‍മാരാ യ സമിതികളാണ് തീര്‍പ്പാക്കുക. ജൂണ്‍ 29നകം എല്ലാ ആക്ഷേപങ്ങ ളും അപ്പീലുകളും തീര്‍പ്പാക്കി ജൂലൈ 1ന് പുതിയ പട്ടിക പ്രസിദ്ധീക രിക്കും. ഈ പട്ടികയില്‍ ജൂലൈ 8 വരെ രണ്ടാം ഘട്ട അപ്പീല്‍ സമര്‍ പ്പിക്കാം. കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് അപ്പീലുകളും ആ ക്ഷേപങ്ങളും പരിഗണിക്കുക. രണ്ടാം ഘട്ടം അപ്പീലുകള്‍ തീര്‍പ്പാ ക്കിയ ശേഷമുള്ള കരട് പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും. ഈ പട്ടിക ഗ്രാമ/ വാര്‍ഡ് സഭകളും, പഞ്ചായത്ത്/ നഗരസഭാ ഭരണസമി തികളും ചര്‍ച്ച ചെയ്ത് അംഗീകരിക്കും. ആഗസ്റ്റ് 16നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

ഭവനരഹിതരായ മുഴുവന്‍ ആളുകള്‍ക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ വളരെ വേഗം മുന്നോട്ട് കു തിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഗുണ ഭോക്തൃ പട്ടിക കുറ്റമറ്റതാക്കാന്‍ അപ്പീലുകളും ആക്ഷേപങ്ങളും മുന്നോട്ടുവെച്ചവരെ മന്ത്രി അഭിനന്ദിച്ചു. സമയബന്ധിതമായി പരിശോധന നടത്തി പട്ടിക പ്രസിദ്ധീകരിക്കാന്‍ ഊര്‍ജ്ജിതമായി ഇടപെടണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!