ഒറ്റപ്പാലം: സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷ ന്‍, വയോമിത്രം യൂണിറ്റുകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, മെയ്ന്റ നന്‍സ് ട്രൈബ്യൂണലുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധ വത്ക്ക രണ ദിനാചരണ ഉദ്ഘാടനം നാളെ (ജൂണ്‍ 15) രാവിലെ ഒമ്പതിന് ഒറ്റ പ്പാലം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ അഡ്വ. കെ പ്രേംകുമാര്‍ എം. എല്‍.എ നിര്‍വ്വഹിക്കും. ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്‌സ ണ്‍ കെ. ജാനകീദേവി അധ്യക്ഷയാകും. ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മല ശ്രീ വയോജന സംരക്ഷണ സന്ദേശ പ്രതിജ്ഞ ചൊല്ലും.
പൗരന്മാര്‍ നേരിടുന്ന വിവിധ വെല്ലുവിളികള്‍ സംബന്ധിച്ച് പൊതു സമൂഹത്തില്‍ അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ല യില്‍ ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, ഷൊര്‍ണൂര്‍, പാലക്കാട്, ചിറ്റൂര്‍ എന്നവിടങ്ങളില്‍ തെരുവ് നാടകം, പൊതു സമ്മേളനം, ബോധവ ത്ക്കരണ റാലി എന്നിവ സംഘടിപ്പിക്കും. സ്‌കൂളുകളിലും കോളേജു കളിലും വയോജന സംരക്ഷണ സന്ദേശ പ്രതിജ്ഞ ചൊല്ലും. ജില്ലാത ല ക്യാമ്പയിനിന്റെ ഭാഗമായി പ്രചരണ വാഹനം, തെരുവ് നാടകം, വയോമിത്രം യൂണിറ്റ് മേഖലയിലെ ഐഡിയല്‍ കോളേജ്, സി.സി. എസ്.ടി. കോളേജുകളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സഹകരണത്തോടെ ബോധവത്ക്കരണ റാലി, ക്യാമ്പയിന്‍ പരിപാ ടികള്‍ ചെര്‍പ്പുളശ്ശേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് നടക്കും. പരിപാടിയുടെ ഉദ്ഘാടനം ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാതല പരിപാടിയില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, ഒറ്റപ്പാലം നഗരസഭ വൈസ് ചെയര്‍മാന്‍ കെ രാജേഷ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.എം ഷെരീഫ് ഷൂജ, ഒറ്റപ്പാലം സി.ഡി.പി.ഒ ആര്‍.എസ് സ്വപ്ന, കോഴിക്കോട് സര്‍വകലാ ശാല എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. മുഹമ്മദ് റഫീഖ്, ഒറ്റപ്പാലം വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ആദല്‍ സയിം, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മൂസ പതിയി ല്‍ എന്നിവര്‍ പങ്കെടുക്കും.