അലനല്ലൂര്‍: ഷിഗല്ല രോഗം സ്ഥിരീകരിച്ച അലനല്ലൂരില്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവി ധേയമാണെന്നും ആരോഗ്യവകുപ്പ്.രോഗം റിപ്പോര്‍ട്ട് ചെയ്ത മൂന്ന് വാര്‍ഡുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്.ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരമുള്ള മുന്‍കരു തല്‍ നടപടികളാണ് സ്വീകരിച്ച് വരുന്നത്.

ആശാ പ്രവര്‍ത്തകര്‍ വീടുകളില്‍ സന്ദര്‍ശം നടത്തുകയും കിണറുക ള്‍ അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്.ആയിരത്തോളം വീടു കളില്‍ ഇതിനകം സന്ദര്‍ശനം നടത്തി കഴിഞ്ഞു.ആരോഗ്യ വകുപ്പ് അധികൃതര്‍ പഞ്ചായത്തിലെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പരിശോധന തുടരുകയാണ്.മത്സ്യകടകളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.കുടിവെള്ള പരിശോധനയി ലും ജാഗ്രതയുണ്ട്.ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളി ലെ കുടിവെള്ളം ഗുണനിലവാര പരിശോധനക്കയച്ചതില്‍ ചിലതില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായി കണ്ടെത്തിയി ട്ടുണ്ട്.ഇവിടങ്ങളിലെ കുടിവെള്ള സ്രോതസ്സുകള്‍ അണുവിമുക്ത മാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.ഭക്ഷണ വില്‍പ്പന ശാലകളില്‍ പാചകം ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായും ആരോഗ്യ കാര്‍ഡുണ്ടാകണം.ശുചിത്വം ഉറപ്പാക്കുന്ന സാക്ഷ്യപത്രം കടകളി ലുണ്ടാകണം.വെള്ളം പരിശോധിച്ച് ഉപയോഗയോഗ്യമാണോയെന്ന് ഉറപ്പു വരുത്തണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടി വെള്ളമായി നല്‍കാന്‍ പാടുള്ളൂവെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ആഴ്ചയാണ് പഞ്ചായത്തില്‍ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തത്. മുപ്പ തോളം പേര്‍ക്കാണ് രോഗബാധയുണ്ടായത്.ഇവര്‍ സുഖപ്പെട്ടതായും നിലവില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.ജനങ്ങള്‍ പരിഭ്രാന്തരാ കേണ്ട സാഹചര്യമില്ല.എന്നാല്‍ ജാഗ്രത തുടരണം.വയറിളക്ക രോഗമുള്ളവര്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം.സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇത്തരം കേസുകള്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. ഓഡി റ്റോറിയങ്ങളില്‍ കല്ല്യാണം,പൊതുചടങ്ങുകള്‍ നടക്കുമ്പോള്‍ ബ ന്ധപ്പെട്ട ഓഡിറ്റോറിയം നടത്തിപ്പുകാര്‍ വിവരം ആരോഗ്യ വകു പ്പിനെ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!